പലസ്തീന്‍: കോണ്‍ഗ്രസ് വിളമ്പിയത് പച്ചക്കള്ളം; ഐ എന്‍ എല്‍

രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കളെ സാക്ഷിനിറുത്തി കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട്ടെ ഫലസ്തീന്‍ റാലിയില്‍ നടത്തിയ പ്രസംഗം ചരിത്രവസ്തുതകള്‍ മറച്ചുപിടിക്കുന്നതും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കുര്‍ അഭിപ്രായപ്പെട്ടു.

Also Read: ‘പറവൂര്‍ നഗരസഭക്കെതിരായ വി ഡി സതീശന്റെ നീക്കം ജനാധിപത്യ വിരുദ്ധം’; മുഖ്യമന്ത്രി

നരേന്ദ്രമോദി വന്നതിനു ശേഷമാണ് ഇന്ത്യയുടെ ഫലസ്തീന്‍ നയം തിരുത്തപ്പെട്ടതെന്ന കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്റെ വെളിപ്പെടുത്തല്‍ പച്ചക്കള്ളമാണ്. 1992ല്‍ പി.വി നരസിംഹ റാവു രാജ്യം ഭരിക്കുമ്പോഴാണ് ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച് ഇന്ത്യ അതുവരെ പിന്തുടര്‍ന്നുപോന്ന ഫലസ്തീന്‍ അനുകൂല നിലപാടില്‍ വെള്ളം ചേര്‍ത്തത്. അന്നത്തെ ആര്‍.എസ്.എസ് സര്‍സംഘ് ചാലക് ദേവരസുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ഈ നയവ്യതിയാനം. അതുവരെ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പിന്തുടര്‍ന്നു പോന്ന മൃദു ഹിന്ദുത്വയില്‍നിന്നും തീവ്രഹിന്ദുത്വയിലേക്കുള്ള റാവുവിന്റെ ചുവടുമാറ്റമാണ് സയണിസ്റ്റ് രാജ്യത്തെ പുണരാനും ഫലസ്തീനികളെ ഒറ്റിക്കൊടുക്കാനും കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.

Also Read: ഉത്തരാഖണ്ഡ് തുരങ്കത്തിലെ അപകടം; സമ്മര്‍ദ്ദം കുറയ്ക്കാന്‍ ലൂഡോയും ചീട്ടുകളിയും

ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഹിന്ദുത്വശക്തികള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുത്തത് പോലും കോണ്‍ഗ്രസ്-ഹിന്ദുത്വ-സയണിസ്റ്റ് കൂട്ടുകെട്ടിന്റെ പ്രത്യാഘാതമായിരുന്നു. ഇതൊന്നും അറിയാത്ത മട്ടില്‍ ചരിത്രത്തിന്റെ വക്രീകരണത്തില്‍ മൗനം ദീക്ഷിക്കാനും കോണ്‍ഗ്രസിസ് ഹാലേലുയ്യ പാടാനും വേദി ഉപയോഗപ്പെടുത്തിയ മുസ്‌ലിം ലീഗ് നേതാക്കള്‍ ആത്മവഞ്ചനയാണ് കാണിച്ചതെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News