പലസ്‌തീനെ കൈവിട്ട് കേന്ദ്ര സര്‍ക്കാര്‍; ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് മോദി

പലസ്തീനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേലിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേല്‍ പലസ്‌തീനെതിരായി നടത്തുന്ന നരഹത്യ മുഖവിലയ്‌ക്കെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചത്.

Also Read : തിരിച്ചടിച്ച് ഇസ്രയേല്‍; 161 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഏറ്റവും ബുദ്ധിമുട്ടേറിയ ഈ ഘട്ടത്തില്‍ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് മോദി എക്‌സില്‍ കുറിച്ചു. പലസ്‌തീനില്‍ ഇസ്രയേല്‍ നടത്തിയ ക്രൂരത ലോകമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നിരിക്കെ ഇത് കണക്കിലെടുക്കാതെയാണ് കേന്ദ്ര നിലപാട്.

അതേസമയം ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗാസ നടത്തിയ ആക്രമണത്തില്‍  ഇസ്രയേലും തിരിച്ചടിച്ചു. യുദ്ധത്തില്‍ 161 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ  ഇസ്രയേൽ തിരിച്ചടിക്കുന്നു എന്നാണ് റിപ്പോർട്ട്. പലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പില്‍ ഇസ്രായേൽ രണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

Also Read : 20 മിനിറ്റിൽ 5000 റോക്കറ്റുകൾ; ഹമാസിന്റെ ആക്രമണങ്ങൾക്ക് തിരിച്ചടിയുമായി ഇസ്രായേൽ

രാജ്യത്തിന് ഉള്ളിൽ കടന്നുളള ഹമാസിന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നു.  ഇസ്രയേല്‍ യുദ്ധത്തിലാണെന്നും വിജയം വരിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News