കിഴക്കന്‍ ജറുസലേം പലസ്തീന്‍ തലസ്ഥാനമായി പ്രഖ്യാപിക്കണം: ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

പലസ്തീനിലെ ഗാസ മേഖലയില്‍ ഇസ്രായേലും ഹമാസും നടത്തുന്ന ആക്രമണത്തെയും പ്രത്യാക്രമണത്തെയും അപലപിച്ച് സിപിഐഎം പൊ‍ളിറ്റ് ബ്യൂറോ. നിലവിലെ സംഘര്‍ഷത്തില്‍ മാത്രം നിരവധി ജീവനുകള്‍ പൊലിഞ്ഞു. ഈ സാഹചര്യം തുടര്‍ർന്നാല്‍ ഇനിയും മനുഷ്യ ജീവനുകള്‍ പൊലിയുമെന്നും ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. പലസ്തീനിന്‍റെ കി‍ഴക്കന്‍ കരയില്‍ നിരവധി സ്ഥലങ്ങള്‍ വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ കയ്യേറിക്ക‍ഴിഞ്ഞു. ഈ വര്‍ഷം ഇതുവരെ 40 കുട്ടികളടക്കം 248 പലസ്തീനികളുടെ ജീവനുകളാണ് പൊലിഞ്ഞതെന്നും സിപിഐഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ALSO READ: ഇസ്രയേല്‍ – ഹമാസ് ഏറ്റുമുട്ടല്‍: എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

സ്വന്തം ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കും ഇസ്രയേലികളുടെ അനധികൃത കുടിയേറ്റങ്ങള്‍ ഒ‍ഴിപ്പിക്കുന്നതിനും യു എന്‍ ഇടപെടണം. ദ്വിരാഷ്ട്ര പരിഹാര നയത്തിനായി യുഎന്‍ രക്ഷാസമിതി കൊണ്ടുവരണം. ഇതിനൊപ്പം കിഴക്കന്‍ ജറുസലേം പാലസ്തീന്‍ തലസ്ഥാനമായി പ്രഖ്യാപിച്ച് യു എന്‍ പ്രമേയം പാസാക്കണമെന്നും പിബി ആവശ്യപ്പെട്ടു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും സിപിഐഎം പറഞ്ഞു.

ALSO READ: പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ പ്രതിരോധവുമായി ഹമാസ്, ഇസ്രയേലില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിച്ചു, ഞെട്ടി അമേരിക്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News