പലസ്തീൻ ജനതയെ ഇസ്രയേൽ അധിനിവേശത്തിൽ നിന്നും രക്ഷിക്കണം: നടപടി ആവശ്യപ്പെട്ട് യുഎഇ

ഇസ്രയേൽ അധിനിവേശത്തിന് തടയിടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് യുഎഇ. അറബ് മന്ത്രിതല യോഗത്തിൽ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗാസയിലെ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ അഭിപ്രായം അവർ മുന്നോട്ട് വെക്കുന്നത്.

ALSO READ: പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്: പുതിയ മുന്നണി പ്രഖ്യാപനം നടത്താന്‍ ഇമ്രാന്‍ഖാന്‍?

പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറലും യുഎഇ, സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും തമ്മിലായിരുന്നു കൂടിക്കാഴ്ച. ഇസ്രയേൽ ക്രൂരതകൾ പലസ്തീൻ ജനതയിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും ചർച്ചയിൽ സംസാരിച്ചു.

അഭൂതപൂർവമായ വെല്ലുവിളികളാണ് മേഖലയിലുടനീളം അഭിമുഖീകരിക്കുന്നത്. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് സംയുക്ത അറബ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഉയർത്തികാട്ടുകയും സമഗ്രമായ സമാധാനത്തിലേക്കുള്ള പാത പിന്തുടരാൻ ലക്ഷ്യമിട്ടുള്ള പുനർ ചർച്ചകൾകളുടെ പ്രാധ്യാന്യവും ചൂണ്ടിക്കാട്ടി.

ALSO READ: ദില്ലി വിമാനത്തളവത്തില്‍ ഇന്‍ഡിഗോ വിമാനം റണ്‍വേ തെറ്റിയിറങ്ങി

പാലസ്തീൻ ജനതയ്ക്ക് വൈദ്യസഹായം തുടരണം. പലസ്തീൻ ജനതയുടെ ജീവിതം സംരക്ഷിക്കാൻ സുസ്ഥിരമായ വെടിനിർത്തൽ കരാർ ഏർപ്പെടുത്തുന്നതിന് മുൻഗണന നൽകുമെന്നും ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News