ഗാസയെ പൂർണമായും ഇരുട്ടിലാക്കിയാണ് ഇസ്രയേൽ ആക്രമണം നടക്കുന്നത്. നിലവിൽ പുറംലോകവുമായുള്ള ആശയവിനിമയ മാർഗങ്ങളെല്ലാം തകർത്താണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ പള്ളികളിലെ ലൗഡ്‌സ്പീക്കറിലൂടെ ലോകത്തോട് സഹായം തേടുകയാണ് നിലവിൽ പലസ്തീനികൾ. ആശയവിനിമയ മാർഗങ്ങൾ എല്ലാം ഇല്ലാതായതോടെയാണ് പള്ളികളിലെ മെഗാഫോണുകളെ ആശ്രയിച്ചാണ് ഇവർ സഹായത്തിനായി അഭ്യർത്ഥിക്കുന്നത്.
ALSO READ:ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികളെ ചേര്‍ത്തുപിടിച്ച് ഹൃദയ കൈരളി
‘ആശയവിനിമയ മാർഗങ്ങളെല്ലാം മുറിഞ്ഞിരിക്കുകയാണ്. ദൈവമേ, നീ മാത്രമാണിനി രക്ഷ. അവർ അവരുടെ സർവശക്തിയും ഞങ്ങൾക്കെതിരെ പ്രയോഗിക്കുകയാണ്. നിന്റെ ശക്തിയിൽ ഞങ്ങൾ വിശ്വസിക്കുന്നു. മുസ്‌ലിം സമൂഹമേ, നിങ്ങളുടെ പ്രാർത്ഥനയാണ് ഞങ്ങൾക്ക് ആശ്രയം. ഞങ്ങളുടെ വിജയത്തിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണം. കൂട്ടപ്രാർത്ഥന നടത്തണം’ എന്നാണ് എന്നാണ് പ്രചരിക്കുന്ന വിഡിയോയിൽ പള്ളിയിലെ ലൗഡ്‌സ്പീക്കറിലൂടെ ഒരാൾ പറയുന്നത്.
ഗാസക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് പലസ്തീനികൾ തെരുവിലിറങ്ങിയത്. നാബ്ലുസ്, തൂൽകറം, ജെനിൻ, തൂബാസ് എന്നിവിടങ്ങളിലെല്ലാം ജനങ്ങൾ തെരുവിൽ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി തടിച്ചുകൂടിയിരിക്കുകയാണ്.
ALSO READ:കേരളത്തിലും ദളപതി തന്നെ താരം
People in Gaza have resorted to using the megaphones of a mosque to communicate amid a total blackout of electricity and network connections pic.twitter.com/djbVTPTLyx
— Middle East Eye (@MiddleEastEye) October 28, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here