പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യാവകാശ മഹാറാലിയില്‍ കോണ്‍ഗ്രസിന്‍റെ പ്രധാന നേതാക്കളായ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പങ്കെടുത്തില്ല. പലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ക്രൂരമായ ആക്രമണത്തെ തള്ളിപ്പറയാന്‍ ഇതുവരെ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ഇതിനിടെയാണ് ലീഗിന്‍റെ മഹാറാലിയില്‍ കോണ്‍ഗ്രസിലെ പ്രധാന നേതാക്കളുടെ അസാന്നിധ്യം.
ശശി തരൂര്‍ എംപി മുഖ്യാതിഥിയായിട്ട് വേദിയില്‍ എത്തിയെങ്കിലും ഇത്രയും വലിയ പരിപാടിയില്‍ സംസ്ഥാന നേതൃത്വത്തിന്‍റെ അഭാവം ശ്രദ്ധേയമായി. പലസ്തീന്‍ അനുകൂല നിലപാടെടുത്ത രമേശ് ചെന്നിത്തല പോലും ലീഗ് വേദിയിലെത്താത്തത് പി ആര്‍ ടീമിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്നാണെന്നും ആക്ഷേപമുണ്ട്. ഇസ്രയേല്‍ അധിനിവേശത്തില്‍ പലസ്തീന്‍ അനുകൂല നിലപാടെടുത്ത രമേശ് ചെന്നിത്തല പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടതായും ഒരു വലിയ വിഭാഗം നേതാക്കള്‍ ബിജെപിക്കൊപ്പം നിന്ന് ഇസ്രയേലിനെ പിന്തുണയ്ക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.
ALSO READ:എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ പേര് മാറ്റം നിഷ്‌കളങ്കമല്ല; പിന്നില്‍ ഗൂഢ ഉദ്ദേശം; മന്ത്രി ആര്‍ ബിന്ദു
വേട്ടക്കാരായ ഇസ്രയേലിനൊപ്പം നില്‍ക്കുന്ന ബിജെപി നിലപാടിനൊപ്പമാണ് കോണ്‍ഗ്രസെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് ഇസ്രയേലിനെ തള്ളിപ്പറയാത്തതെന്നും വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കെതിരെ ഉയര്‍ന്നുകഴിഞ്ഞു. പലസ്തീന്‍ അനുകൂല നിലപാടെടുത്താല്‍ തീവ്ര വലതുപക്ഷ വോട്ടുകള്‍ പാര്‍ട്ടിക്ക് നഷ്ടമാകുമെന്നാണ് പി ആര്‍ ടീം കോണ്‍ഗ്രസിന് നല്‍കിയ നിര്‍ദേശമെന്നാണ് വിവരം. പലസ്തീന് അനുകൂല നിലപാടെടുത്താല്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിലേക്ക് വരുന്ന ബിജെപി വോട്ടുകളുടെ ഒഴുക്ക് കുറയുമോയെന്നും കോണ്‍ഗ്രസിന് ഭയമുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ലോകത്ത് ഇത്രയും വലിയ അക്രമം നടക്കുമ്പോഴും ജനാധിപത്യ പാര്‍ട്ടിയെന്ന് വിളിക്കപ്പെടുന്ന കോണ്‍ഗ്രസ്, വിഷയത്തില്‍ കൃത്യമായി നിലപാട് പറയാത്തതും ഇരകള്‍ക്കൊപ്പം നില്‍ക്കാത്തതും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ മുഖങ്ങളായ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും യുഡിഎഫിലെ രണ്ടാമന്മാരായ ലീഗിന്‍റെ വേദിയിലെത്താത്തത് വരും ദിവസങ്ങളില്‍ മുന്നണിക്കുള്ളില്‍ ചര്‍ച്ചയാകുമെന്നും വിലയിരുത്തലുകളുണ്ട്.
ALSO READ: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ സീറ്റിന് പിടിവലി; സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തില്‍ വിടവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here