‘പലസ്‌തീനെതിരായ ബോംബിങ് അവസാനിപ്പിക്കുക’; സുരക്ഷാസന്നാഹം മറികടന്ന് ഓസ്‌ട്രേലിയന്‍ പൗരന്‍, കൊഹ്‌ലിയെ കെട്ടിപ്പിടിച്ചു

ലസ്‌തീന് പിന്തുണയര്‍പ്പിച്ച് ഗ്രൗണ്ടിലെത്തി വിരാട് കൊഹ്‌ലിയെ കെട്ടിപ്പിടിച്ച് ഓസ്‌ട്രേലിയന്‍ പൗരന്‍. ഇന്ത്യ – ഓസ്ട്രേലിയ ഏകദിന ഫൈനലിനിടെ സുരക്ഷാസന്നാഹങ്ങൾ മറികടന്നാണ് ജോണ്‍ എന്നയാള്‍ മൈതാനത്തെത്തിയത്. ‘പലസ്‌തീനെ സ്വതന്ത്രമാക്കുക’, ‘പലസ്‌തീനെതിരായ ബോംബിങ് അവസാനിപ്പിക്കുക’ തുടങ്ങിയവ എ‍ഴുതിയ ടീ ഷർട്ടുമായാണ് ഇയാൾ ഗ്രൗണ്ടിലിറങ്ങിയത്. സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടന്‍ ഗ്രൗണ്ടിലെത്തുകയും ഇയാളെ പിടികൂടുകയും ചെയ്‌തു.

ALSO READ | കൊഹ്ലി പുറത്ത്; മടക്കം അര്‍ധസെഞ്ച്വറി നേട്ടത്തിന് പിന്നാലെ

അതേസമയം, 63 പന്തുകൾ നേരിട്ട കൊഹ്‌ലി 54 റൺസെടുത്താണ് കളം വിട്ടത്.
ഓസ്‌ട്രേലിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് കൊഹ്‌ലിയെ വീ‍ഴ്‌ത്തിയത്. കൊഹ്‌ലി മൈതാനം വിട്ടത്, ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ആദ്യത്തെ അര്‍ധസെഞ്ച്വറി നേടിയാണ്. ഇസ്രയേല്‍ ആക്രമണം തുടരവെ പലസ്‌തീന് കൂടുതൽ സംരക്ഷണം നൽകണമെന്ന ആവശ്യവുമായി കുവൈത്ത് – ഒമാന്‍ വിദേശകാര്യ മന്ത്രിമാര്‍ രംഗത്തെത്തി. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സാലിം അബ്ദുല്ല ജാബിർ അസ്സബാഹ്, ഒമാൻ വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദി എന്നിവരാണ് പലസ്‌തീന് ശക്തമായ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News