പലസ്തീൻ ജനതയ്ക്ക് യുഎഇയുടെ ചികിത്സാ സഹായം

ഗാസയിൽ യുഎഇ ചികിത്സാ സേവനങ്ങൾ. ഇപ്പോൾ എമിറാത്തി ഇന്റഗ്രേറ്റഡ് ഫീൽഡ് ഹോസ്പിറ്റലിലാണ് സേവനങ്ങൾ നൽകിത്തുടങ്ങിയത്. ചികിത്സാ സഹായങ്ങൾ നൽകുന്നത് “ഗാലന്റ് നൈറ്റ് 3” ഓപ്പറേഷന്റെ ഭാഗമായാണ്. എമിറാത്തി മെഡിക്കൽ ടീം ആണ് 150-ലധികം കിടക്കകളുള്ള ആശുപത്രിയുടെ മേൽനോട്ടം വഹിക്കുന്നത്.

ALSO READ: സംസ്ഥാന വ്യാപകമായി ബുധനാഴ്ച എസ്എഫ്ഐ പഠിപ്പ്‌മുടക്കും

നിരവധി സേവനങ്ങളാണ് ആശുപത്രിക്ക് നൽകിയത്. അതിൽ പ്രധാനമായും ജനറൽ, പീഡിയാട്രിക്, വാസ്കുലർ സർജറികൾ, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള തീവ്രപരിചരണ മുറികൾ, അനസ്തേഷ്യ വിഭാഗം, ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ, ഓർത്തോപീഡിക്‌സ്, സൈക്യാട്രി, ഫാമിലി മെഡിസിൻ എന്നിവയാണ്. കൂടാതെ വിവിധ തരത്തിലുള്ള ശസ്ത്രക്രിയകൾ നടത്താൻ സജ്ജീകരിച്ച ശസ്ത്രക്രിയാ ഓപ്പറേഷൻ റൂമുകൾ, പീഡിയാട്രിക്സ്, ഗൈനക്കോളജി, സിടി സ്കാൻ, അത്യാധുനിക ലാബ്, ഫാർമസി, മെഡിക്കൽ സപ്പോർട്ട് തുടങ്ങിയ സേവനങ്ങളും ആശുപത്രിയിൽ ലഭ്യമാണ്.

ALSO READ: വിജയം തുടരാൻ ഇന്ത്യ

വിവിധ മെഡിക്കൽ സ്പെഷ്യലൈസേഷനുകളിലും ബ്രാഞ്ചുകളിലും സ്പെഷ്യലൈസ്ഡ് യോഗ്യതയുള്ള കേഡർമാരും സംഘത്തിൽ ഉണ്ട്.
ഗാസ മുനമ്പിലെ എമിറാത്തി ഫീൽഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മെഡിക്കൽ സ്റ്റാഫിൽ മെഡിക്കൽ വോളണ്ടിയർമാരും സജീവമായി രംഗത്തുണ്ട്.
യുഎഇ ഫീൽഡ് ഹോസ്പിറ്റലിന്റെ തെക്കൻ ഗാസ മുനമ്പിലേക്ക് പലസ്തീൻ ജനതയ്ക്ക് ആവശ്യമായ വൈദ്യസഹായം നൽകുന്നതിനായി റഫ ക്രോസിംഗ് വഴി പ്രവേശിക്കുന്നതായി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News