മുസ്ലീം വിദ്വേഷം; അമേരിക്കയില്‍ പലസ്തീന്‍ ബാലനെ കുത്തിക്കൊന്നു

അമേരിക്കയില്‍ ആറുവയസുകാരനായ പലസ്തീന്‍ ബാലനെ കുത്തിക്കൊന്നു. മുസ്ലിം ആയതിന്റെ പേരിലും ഇസ്രായേല്‍ – ഹമാസ് ആക്രമണത്തില്‍ പ്രകോപിതനായുമാണ് ബാലനെ 71 വയസുകാരന്‍ കുത്തിക്കൊന്നത്. കുട്ടിയുടെ മാതാവിനും ഗുരുതര പരിക്കുണ്ട്. ഇല്ലിനോയിസ് സ്വദേശിയായ 71കാരന്‍ ജോസഫ് എം. ചൂബ എന്നയാളാണ് ഈ ക്രൂരകൃത്യം നടത്തിയത്.

Also Read: പലസ്തീനികൾക്ക് അഭയമൊരുക്കാൻ കുവൈറ്റ്; കുടുംബ വിസ ആരംഭിക്കാൻ തീരുമാനം

പ്രതിയെ വിദ്വേഷ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി വില്‍ കൗണ്ടി പൊലീസ് അറിയിച്ചു. അക്രമിയുടെ വീടിന്റെ താഴത്തെ നിലയിലാണ് കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. ‘നിങ്ങള്‍ മുസ്ലിംകള്‍ മരിക്കണം’ എന്നാക്രോശിച്ചായിരുന്നു ആക്രമണമെന്ന് മാതാവ് ഹനാന്‍ ഷാഹിന്‍ പറഞ്ഞു. പ്ലെയിന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പിലാണ് സംഭവം. നെഞ്ചിലും കൈയിലുമായാണ് ഇരുവര്‍ക്കും കുത്തേറ്റത്. ഒരു ഡസനിലേറെ തവണയാണ് അക്രമി കുത്തിയത്.

Also Read: ‘ഓപ്പറേഷന്‍ അജയ് ‘: 26 കേരളീയര്‍ കൂടി നാട്ടിലെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News