നാലു ദിവസമായി തുടരുന്ന സംഘർഷത്തിനിടെ ഗാസ്സയിൽനിന്നുള്ള റോക്കറ്റ് ജറൂസലമിനു സമീപം പതിച്ചു. ജറൂസലമിൽനിന്ന് 16 കി.മീറ്റർ തെക്ക് അധിനിവേശ വെസ്റ്റ് ബാങ്കിലെ ബാത് അയ്ൻ എന്ന ജൂത പാർപ്പിട മേഖലക്ക് സമീപമാണ് റോക്കറ്റ് പതിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗാസ്സയിലെ റോക്കറ്റ് കേന്ദ്രം ആക്രമിച്ചതായി ഇസ്രായേൽ വ്യക്തമാക്കി. ഇരു വിഭാഗങ്ങളും തമ്മിൽ വെടിനിർത്തലിനുള്ള ശ്രമങ്ങൾ ഈജിപ്ത് ഊർജിതമാക്കിയിരിക്കെയാണ് പുതിയ ആക്രമണം.
ചൊവ്വാഴ്ച ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ 31 പലസ്തീനികളാണ് ഗാസ്സയിൽ കൊല്ലപ്പെട്ടത്. ജറൂസലമിലേക്കുള്ള റോക്കറ്റ് വർഷം ഒരു സന്ദേശമാണെന്ന് പലസ്തീനിയൻ ഇസ്‍ലാമിക് ജിഹാദ് പറഞ്ഞു. എല്ലാവരും ഇതിെന്റ ലക്ഷ്യം മനസ്സിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 2021 മേയിൽ നടന്ന 10 ദിവസത്തെ സംഘർഷത്തിനുശേഷം ആദ്യമായാണ് ഗാസ്സയിൽനിന്നുള്ള റോക്കറ്റ് ജറൂസലമിനു സമീപം എത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here