ഇസ്രയേല്‍ അധിനിവേശം; പലസ്തീന്‍ പ്രധാനമന്ത്രി രാജിവച്ചു

ഇസ്രയേല്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധിച്ച് പലസ്തീന്‍ പ്രധാനമന്ത്രി മുഹമമദ് ഇഷ്തയ്യ രാജിവച്ചു. രാജിക്കത്ത് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് കൈമാറി. തന്റെ കീഴിലുള്ള സര്‍ക്കാര്‍ പിരിച്ചുവിട്ടതായി ഇഷ്തയ്യ വ്യക്തമാക്കി.

ALSO READ:  ‘ജനങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കും, തിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴിതിരിയും’: പന്ന്യൻ രവീന്ദ്രൻ

വെസ്റ്റ് ബാങ്കിലും ജറുസലേമിലും നടക്കുന്ന അധിനിവേഷവും വംശഹത്യയും ഗാസയിലെ നിലയ്ക്കാത്ത സംഘര്‍ഷഭരിതമായ അവസ്ഥയെയും വെടിനവെയ്പ്പിനെയും തുടര്‍ന്നാണ് രാജി പ്രഖ്യാപനം. ഒപ്പം ഇസ്രയേലിന്റെ വെല്ലുവിളിയെ അതിജീവിച്ച് തീരുമാനമെടുക്കാന്‍ കഴിവുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ:  ആര്‍ഡിഎക്‌സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി

പലസ്തീന്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫയെ പ്രധാനമന്ത്രിയായി പ്രസിഡന്റ് അബ്ബാസ് തിരഞ്ഞെടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധം അവസാനിച്ചാല്‍ ഗാസ ഭരിക്കാന്‍ പുതിയ പലസ്തീന്‍ അതോറിറ്റി വേണമെന്നാണ് യു.എസിന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News