ആരും നിങ്ങളെ ഉപദ്രവിക്കില്ല, ഞങ്ങള്‍ മനുഷ്യത്വമുള്ളവരാണ്; ബന്ദിയാക്കപ്പെട്ട ഇസ്രയേലി സ്ത്രീയോട് ഹമാസ്, വീഡിയോ വൈറല്‍

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത് ഇസ്രയേലില്‍ നിന്ന് ബന്ദികളാക്കിയ സ്ത്രീയെയും കുട്ടികളേയും ഹമാസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്ന ഒരു വീഡിയോയാണ്. ബന്ദിയാക്കിയവരെ കണ്ട് ഭയചകിതയായി കരയുന്നവരില്‍ ഹമാസ് ആശ്വാസ ഇടപെടല്‍ നടത്തുന്നതാണ് വീഡിയോ.

Also Read : പ്രശ്നം പലസ്തീൻ ജനതയുടെ മാത്രം വിഷയമല്ല; പിന്തുണയുമായി കുവൈത്ത്

ആരും ഉപദ്രവിക്കില്ലെന്നും തങ്ങള്‍ മനുഷ്യത്വമുള്ളവരാണെന്നും ഹമാസ് പറയുന്നുണ്ട്. ‘ആരും നിങ്ങളെ ഉപദ്രവിക്കില്ല. അവളെ പുതപ്പിക്കുക. അവള്‍ക്ക് കുട്ടികളുണ്ട്. ഞങ്ങള്‍ മനുഷ്യത്വമുള്ള ആളുകളാണ്’- എന്നാണ് ഹമാസ് പറയുന്നത്.


അതേസമയം ഹമാസിനെതിരെ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ അമേരിക്കയുടെ സഹായ നീക്കങ്ങള്‍ ആരംഭിച്ചു. യു എസ് നേവിയുടെ യുഎസ്എസ് ജെറാര്‍ഡ് ഫോര്‍ഡ് എന്ന യുദ്ധക്കപ്പല്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിലേക്ക് തിരിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

Also Read: അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞ് ബീഹാര്‍ പൊലീസ്

ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്എസ് ജെറാര്‍ഡ് ഫോര്‍ഡ്. ഇറ്റലിയുടെ സമീപത്തായിരുന്ന കപ്പലാണ് ഇസ്രായേലിന് അടുത്തേക്ക് നീങ്ങുന്നത്. എഫ്-35, എഫ്-15, എഫ്-16, എ-10 സ്‌ക്വാഡ്രണ്‍ വിമാനങ്ങളുടെ സാന്നിധ്യവും മേഖലയില്‍ വര്‍ധിപ്പിക്കും.

Also Read: പ്രശ്നം പലസ്തീൻ ജനതയുടെ മാത്രം വിഷയമല്ല; പിന്തുണയുമായി കുവൈത്ത്

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക സ്ഥിരീകരിച്ചത്.’ ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്നലെ മാത്രം നൂറു കണക്കിന് പേരാണ് ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News