പകർച്ചവ്യാധികളും വെള്ളമില്ലായ്മയും മൂലം തല മുണ്ഡനം ചെയ്യാൻ നിർബന്ധിതരായി പലസ്തീനിലെ സ്ത്രീകൾ. യുദ്ധത്തിന്റെ ഭീകരതകൾക്കും പലായനങ്ങൾക്കുമിടയിലാണ് വീണ്ടും ഇത്തരം പ്രതിസന്ധികൾ ഗാസയിലെ സ്ത്രീകൾക്കിടയിൽ പിടിമുറുക്കിയിരിക്കുന്നത്. പ്രമുഖ മാധ്യമത്തോടാണ് ഗാസയിലെ സ്ത്രീകൾ പ്രതികരിച്ചത്.
‘തല കഴുകാൻ വെള്ളമില്ലാത്തത് കൊണ്ട് ഞാൻ എന്റെ തല മുണ്ഡനം ചെയ്തു. എന്റെ 16 വയസുള്ള മകളെക്കൊണ്ടും 12 വയസുള്ള മകനെക്കൊണ്ടും അങ്ങനെ തന്നെയാണ് ചെയ്യിച്ചത് എന്റെ ചില സുഹൃത്തുകൾക്ക് തലയിൽ വട്ടച്ചൊറി ഉണ്ടായി. അത് തടയാൻ മുടി കളയുകയല്ലാതെ മറ്റ് മാർഗങ്ങളില്ല,’ 49കാരിയായ നിസ്രീൻ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.
അതേസമയം, ഒരു ബക്കറ്റ് ജലത്തിനായി മൂന്നും നാലും മണിക്കൂറുകളോളം വരിയിൽ കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് ഗാസ നിവാസികൾ. നിലവിലെ സംഘർഷത്തിൽ ജലം ഒരു ആയുധമാക്കി മാറ്റുകയാണെന്ന് ഫലസ്തീൻ അഭയാർത്ഥികളുടെ യു.എൻ ഏജൻസി വക്താവ് ജൂലിയെറ്റ് തൂമ ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here