തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്ക് ഇങ്ങനെ

തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. എല്ലാ ഇനം വാഹനങ്ങള്‍ക്കുമുള്ള മാസ നിരക്കുകളില്‍ 10 മുതല്‍ 40 രൂപ വരെയാണ് വര്‍ധിച്ചത്. ഭാരവാഹനങ്ങള്‍ക്ക് ഒരുദിവസം ഒന്നില്‍ കൂടുതലുള്ള യാത്രയ്ക്ക് അഞ്ചുരൂപയാണ് വര്‍ധിപ്പിച്ചത്. ഒരു ഭാഗത്തേക്കുള്ള എല്ലാ വാഹന യാത്രയ്ക്കും നിലവിലെ നിരക്ക് തുടരും.

ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു ഭാഗത്തേയ്ക്ക് 320 രൂപയാണ് നിരക്ക്. ഒന്നില്‍ കൂടുതലുള്ള യാത്രയ്ക്ക് 485 രൂപ നല്‍കണം. ഒരു മാസത്തേക്ക് 9,660 രൂപയാണ് പുതിയ നിരക്ക്. 9635 രൂപയാണ് പഴയനിരക്ക്.

Also Read : ഇനി ഇവിയിൽ ചീറിപ്പായാം: ബജാജ് ചേതക് ബ്ലൂ 3202 ഇന്ത്യയിൽ അവതരിപ്പിച്ചു

കാര്‍ ,ജീപ്പ് എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 90 രൂപയാണ് നിരക്ക്. 24 മണിക്കൂറിനുള്ളിലെ ഒന്നില്‍ കൂടുതലുള്ള യാത്രയ്ക്ക് 140 രൂപ നല്‍കണം. ഒരു മാസത്തെ നിരക്ക് 2,760 രൂപ രൂപയാണ്. നേരത്തെ ഇത് 2,750 രൂപയായിരുന്നു.

ബഹുചക്ര ഭാര വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 രൂപയാണ് നിരക്ക്. ഒന്നിലേറെ യാത്രകള്‍ക്ക് 775 രൂപ നല്‍കണം. ഒരു മാസത്തേക്ക് 15,525 രൂപയാണ് പുതിയ നിരക്ക്.15,485 രൂപയാണ് പഴയനിരക്ക്.

ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേയ്ക്ക് 160 രൂപ നല്‍കണം. ഒന്നില്‍ കൂടുതലുള്ള യാത്രയ്ക്ക് 240 രൂപയാണ് നിരക്ക്. ഒരു മാസത്തെ നിരക്ക് 4, 830 രൂപയാണ്. 4815 രൂപയാണ് പഴയ നിരക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News