പല്ലശ്ശനയില്‍ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവം; സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പല്ലശ്ശനയില്‍ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് പെട്ടെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

Also Read: വരന്റേയും വധുവിന്റേയും തലകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; കരഞ്ഞുകൊണ്ട് വീട്ടില്‍ കയറി വധു; പാലക്കാട്ടെ ‘ആചാരത്തി’നെതിരെ വ്യാപക വിമര്‍ശനം

സംഭവം നടക്കുന്നത് കഴിഞ്ഞ ദിവസം വിവാഹത്തിന് ശേഷം വരന്റെ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പാണ്. വരന്റെ മാതാവ് ഇരുവരേയും വീട്ടിലേക്ക് ആനയിക്കുന്നതിനിടെ പിന്നില്‍ നിന്നയാള്‍ വരന്റേയും വധുവിന്റേയും തലകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവമായതുകൊണ്ടുതന്നെ വധുവിന് തല കാര്യമായി വേദനിച്ചു. വേദനയോടെ വീടിനുള്ളിലേക്ക് കയറിപോകുന്ന വധുവിനെ വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News