പള്ളിക്കത്തോട് കൊലപാതകം ; ഭാര്യയ്ക്കും പങ്ക്, പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പള്ളിക്കത്തോട്ടിൽ യുവാവിന്റെ കൊലപാതകത്തിൽ ഭാര്യയ്ക്കും പങ്കെന്നു പൊലീസ്. യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കാമുകനൊപ്പം കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കത്തോട് പാദുവ തെക്കേക്കുന്നേൽ രതീഷാണ് (42) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അകലക്കുന്നം ആലേകുന്നേൽ വീട്ടിൽ ശ്രീജിത്ത് എം.ജിയെ (27) പള്ളിക്കത്തോട് പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ കൊല്ലപ്പെട്ട രതീഷിന്റെ ഭാര്യ അകലക്കുന്നം എസ്.സി കോളനി തെക്കേക്കുന്നേൽ വീട്ടിൽ മഞ്ജു ജോണി (34) നെയും പള്ളിക്കത്തോട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ALSO READ : നടിയെ ആക്രമിച്ച കേസ്; 261-മത്തെ സാക്ഷിയുടെ ക്രോസ്സ് വിസ്താരം നീളുന്നുവെന്ന് പൾസർ സുനി സുപ്രിം കോടതിയിൽ

മഞ്ജുവും പ്രതിയായ ശ്രീജിത്തും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. ഇതു സംബന്ധിച്ചു ശ്രീജിത്തും രതീഷും തമ്മിൽ തർക്കമുണ്ടാകുകയും നാട്ടിൽ ഇതു ചർച്ചയാകുകും ചെയ്തതോടെ മഞ്ജു വിദേശത്തേയ്ക്കു പോകുകയായിരുന്നു. തുടർന്നും ഇരുവരും തമ്മിൽ ഫോണിലൂടെ ബന്ധം സൂക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവ ദിവസം ഒരു മരണ വീട്ടിൽ വച്ച് ശ്രീജിത്ത് രതീഷിനെ കണ്ടു. ഇത് മഞ്ജുവിനെ മെസേജ് അയച്ച് അറിയിക്കുകയും ചെയ്തു. എനിക്ക് അവനെ ഇഷ്ടമാകുന്നില്ല, ഞാൻ എന്ത് ചെയ്യണം എന്ന ശ്രീജിത്തിന്റെ ചോദ്യത്തിന് നീ എന്തേലും ചെയ്യ്.. എന്ന മറുപടിയാണ് മഞ്ജു നൽകിയത്്. ഇതോടെ രതീഷിനെ കൊലപ്പെടുത്താൻ ശ്രീജിത്ത് തീരുമാനിക്കുകയായിരുന്നു. തുടർന്ന് രാത്രിയിൽ ശ്രീജിത്ത് രതീഷിനെ കമ്പും വടിയും അടക്കം ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കേസ്.

എന്നാൽ, രാത്രി തന്നെ പ്രതിയെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇത് അറിയാതിരുന്ന മഞ്ജു രാത്രി മുഴുവൻ ചാറ്റിംങ് തുടർന്നു. കൊലപാതക വിവരം അടക്കം ശ്രീജിത്ത് മഞ്ജുവിനെ അറിയിച്ചിരുന്നു. തുടർന്ന് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിവരം അടക്കം മഞ്ജു ശ്രീജിത്തിന് മെസേജ് ചെയ്തു. ഈ സമയം എല്ലാം ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിലായിരുന്നു. ഒടുവിൽ മഞ്ജു നാട്ടിൽ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. മാറി നിന്ന് മാത്രം മൃതദേഹം കണ്ടാൽ മതിയെന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഒടുവിൽ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്‌തോടെയാണ് കുറ്റം തെളിഞ്ഞത്. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News