തിരുവനന്തപുരം ആസ്ഥാനമാക്കി സാന്ത്വന സേവന മേഖലയില്‍ പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ സ്ഥാപനമാണ് പാലിയം ഇന്ത്യ. ഗുരുതരവും ദീര്‍ഘകാല പരിചരണവും വേണ്ടുന്ന രോഗങ്ങള്‍ ബാധിച്ച നമ്മുടെ സഹോദരങ്ങള്‍ക്ക് ഗുണനിലവാരമുള്ള പരിചരണം ഉറപ്പുവരുത്തുന്നതിനൊപ്പം ദുരിതത്തിലായവരുടെ കുടുംബത്തിനും പരമാവധി ആശ്വാസമെത്തിക്കാനും ശ്രദ്ധ ചെലുത്തുന്നു.
കൂടാതെ, പ്രോഫഷണലുകള്‍ക്കും, പൊതുജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ആവശ്യമായ ബോധവല്‍ക്കരണവും പരിശീലനവും നല്‍കുന്ന ഊര്‍ജിത നടപടികള്‍ പാലിയം ഇന്ത്യയുടെ ആഭിമുഘ്യത്തില്‍ നടന്നുവരുന്നുണ്ട്. പാലിയം ഇന്ത്യയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ (കേരള ഹൈക്കോടതി ജഡ്ജി) നിര്‍വഹിച്ചു.
ഞാണ്ടൂര്‍ക്കോണം ശബരിഗിരി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ചുനടന്ന ചടങ്ങില്‍ മുഖ്യാതിഥിതിയായി കഴക്കൂട്ടം നിയോജക മണ്ഡലം എം.എല്‍.എ ബഹുമാനപ്പെട്ട കടകംപള്ളി സുരേന്ദ്രന്‍, വിശിഷ്ടാതിഥിയായി കേരള ഗവണ്മെന്റ് മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ഐ.എ.എസ് എന്നിവര്‍ പങ്കെടുത്തു.
ഗുണഭോക്താവും വീല്‍ ചെയര്‍ സഹയാത്രികനുമായിട്ടുള്ള ജ്യോതികുമാര്‍ പാലിയം ഇന്ത്യയുടെ ലക്ഷ്യങ്ങളെപ്പറ്റിയും തന്റെ അനുഭവങ്ങളും പങ്കുവെച്ചു. നമ്മുടെ ഗുണഭോക്താക്കളുടെ മുഖത്തെ സുന്ദരമായ ചിരിയാണ് പാലിയം ഇന്ത്യയെ അത്രയേറെ ഭംഗിയുള്ളതായി തീര്‍ക്കുന്നത് എന്ന് പാലിയം ഇന്ത്യ ചെയര്‍മാന്‍ എമിരറ്റസ് പദ്മശ്രീ എം.ആര്‍.രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
പാലിയം ഇന്ത്യ ചെയര്‍മാന്‍ ബിനോദ് ഹരിഹരന്‍, പാലിയം ഇന്ത്യ ട്രസ്റ്റി ആഷ റാണി, ശബരിഗിരി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. വി.കെ ജയകുമാര്‍, ഞാണ്ടൂര്‍ക്കോണം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ആശ ബാബു, പൗഡിക്കോണം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ.അര്‍ച്ചന മണികണ്ഠന്‍, വെങ്ങാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആര്‍.എസ്. ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here