ആഭ്യന്തര വൈദ്യുത ഉത്പാദനം വർധിപ്പിക്കുക പ്രധാനം; പള്ളിവാസൽ വിപുലീകരണ പദ്ധതി ഉടൻ പ്രവർത്തനക്ഷമമാകുമെന്നും മുഖ്യമന്ത്രി

pinarayi vijayan

കേരളത്തിൽ വൈദ്യുതി ആവശ്യകത വർധിക്കുന്നുവെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കേണ്ടത് പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതി മുടങ്ങാതിരിക്കാൻ വേണ്ട നടപടികൾ ആണ് സർക്കാർ സ്വീകരിക്കുന്നത്. തൊട്ടിയാർ ജല വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതികൂടി ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ കേരള ഗ്രിഡിലേക്ക് 100 മെഗാവാട്ട് വൈദ്യുതി പുതുതായി എത്തിച്ചേരും. കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനവും സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൽക്കരി ഉപയോഗിച്ച് വൈദ്യുതി നിർമിച്ചുകൂടെ എന്ന് പ്രധാനമന്ത്രി ചോദിച്ചിരുന്നു. അതിനു പ്രായോഗിക തടസ്സങ്ങൾ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: വിസി നിയമനം; ഗവർണറുടെ ചില തീരുമാനങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്: മന്ത്രി ആർ ബിന്ദു

40 മെഗാവാട്ട് വൈദ്യുതി ഉത്പാദനശേഷിയാണ് തൊട്ടിയാർ പദ്ധതിക്കുള്ളത്. 188 കോടി രൂപയാണ് ആകെ നിർമാണച്ചെലവ്. 2016ൽ എം എം മണി മന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോൾ ഈ പദ്ധതി മുടങ്ങി കിടക്കുന്ന കാഴ്ചയാണ് കണ്ടത്. മുടങ്ങിപ്പോയ പദ്ധതികളെല്ലാം പ്രവർത്തികമാക്കാൻ ആണ് ആ ഘട്ടത്തിൽ ശ്രമിച്ചതെന്നും അതിൻ്റെ ഫലമാണ് തൊട്ടിയാർ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News