തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടമായത്. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പറഞ്ഞു.

ALSO READ: മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി പൊലീസ് സഹകരണ സംഘം

ബ്ലോക്ക് മണ്ഡലം പുനസംഘടനയിലടക്കം വലിയ തര്‍ക്കം ഉണ്ടായിരുന്നു. വിഡി സതീശന്റെ നോമിനിയായാണ് ഡിസിസി അധ്യക്ഷ പദവിയില്‍ എത്തിയത്. പുനഃസംഘടനയില്‍ പാലോട് രവിയുടെ ഏകപക്ഷീയ നിലപാടില്‍ മറുവിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. നിരന്തര പരാതി തുടര്‍ന്ന് നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാലോടിന്റെ രാജി എന്നാണ് വിവരം. പെരിങ്ങമല പഞ്ചായത്ത് ഭരണം നഷ്ടമായതോടെ വി ഡി സതീശനും പാലോടിനെ കൈവിട്ടു. കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പാലോടിന്റെ രാജി എന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News