തിരുവനന്തപുരം: ദേശീയ ജല വികസന ഏജന്‍സി (എന്‍ഡബ്ല്യുഡിഎ)യുടെ ഇന്നത്തെ വാര്‍ഷിക പൊതുയോഗത്തില്‍ പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ നദീ സംയോജന പദ്ധതി അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല. എ ജി എമ്മിന്റെ കരട് അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയതിനു പിന്നാലെ സംസ്ഥാനം വിയോജിപ്പ് അറിയിച്ചു കത്തയച്ചിരുന്നു.
പമ്പയും അച്ചന്‍കോവിലും അന്തര്‍ സംസ്ഥാന നദികളെല്ലെന്നും കേരളത്തിനുള്ളില്‍ മാത്രം ഒഴുകുന്ന നദികളാണെന്നും അതുകൊണ്ടുതന്നെ കേരളത്തിന്റെ അനുമതിയില്ലാതെ ഈ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തരുതെന്നുമായിരുന്നു കേരളം ചൂണ്ടിക്കാട്ടിയത്. തുടര്‍ന്നാണ് ഇന്നത്തെ മുഖ്യ അജണ്ടയില്‍ നിന്ന് ഈ വിഷയം ഒഴിവാക്കിയത്. യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനിൽ പങ്കെടുത്തു.
അതേസമയം, തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് ശുചീകരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ശുചീകരണത്തിന് കൂടുതൽ ഫലപ്രദമായ നടപടികൾ റെയിൽവേയുടെ ഭാഗത്തു നിന്നുണ്ടാവണം. മലിനജല പ്ലാൻ്റ് സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും രാജാജി നഗറിലെ ശുചീകരണ സംസ്‌കരണ പരിപാടികൾ പൂർത്തിയാകുന്നതോടെ തോട്ടിൽ കൂടുതൽ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ യോഗതീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകളുമായി സഹകരിച്ച് നഗരസഭ ആമയിഴഞ്ചാൻ തോട് ശുചീകരണം നടത്തുന്നത്. തോടിൻ്റെ ശുചീകരണ പ്രവർത്തനങ്ങൾ മന്ത്രി നേരിട്ടെത്തി വിലയിരുത്തി. ഏതാനും മാസങ്ങൾക്കുള്ളിൽ തോട്ടിൽ നല്ല പുരോഗതിയുണ്ടാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here