ബിജെപി നേതാക്കള്‍ക്ക് എതിരായ പണപ്പിരിവ് പരാതി; പമ്പ പൊലീസ് കേസ് എടുത്തു

ബിജെപി നേതാക്കള്‍ക്ക് എതിരായ പണപ്പിരിവ് പരാതിയില്‍ പമ്പ പൊലീസ് കേസ് എടുത്തു. വന്‍തുക പിരിവ് ചോദിച്ച് ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. പിരിവ് ചോദിച്ചെന്നും അത് നല്‍കാത്തതിന് ഭക്തരെ ഇളക്കിവിട്ട് പ്രതിഷേധമുണ്ടാക്കിയെന്നുമാണ് കരാറുകാരന്റെ പരാതി

ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ക്ക് എതിരെയാണ് ക്ലോക്ക് റൂം കരാറുകാരന്‍ പമ്പ പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരും പിരിവിനായി ക്ലോക് റൂമില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കരാറുകാരന്‍ പുറത്തുവിട്ടിരുന്നു.

ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഏതാനും ഭക്തര്‍ പ്രതിഷേധിച്ചത്. ഇവരെ ബിജെപി നേതാക്കള്‍ പ്രകോപിപ്പിച്ചതാണെന്നാണ് കരാറുകാരന്‍ ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News