ഒരിടവേളക്ക് ശേഷം വീണ്ടും പമ്പാ സംഗമം നടത്താൻ ദേവസ്വം ബോർഡ്.2018ന് ശേഷം ആദ്യമായാണ് പമ്പാ സംഗമം നടത്തുന്നത്.ജനുവരി 12ന് ഉച്ചക്ക് രണ്ട് മണി മുതൽ സംഗമം നടക്കും.വൈകിട്ട് 4 മണിക്ക് മന്ത്രി വി എൻ വാസവൻ ആയിരിക്കും ചടങ്ങ് ഉദ്ഘാടനം ചെയ്യുക.നടൻ ജയറാം മുഖ്യ അഥിതിയാകും.
അയ്യപ്പന്റെ സ്വർണ ലോക്കറ്റ് ദേവസ്വം ബോർഡ് പുറത്തിറക്കുന്നുണ്ട്.ഒരു ഗ്രാം, രണ്ട് ഗ്രാം, നാല് ഗ്രാം, എട്ട് ഗ്രാം തൂക്കങ്ങളിൽ ലോക്കറ്റുകൾ ലഭ്യമാക്കും.ജനുവരി 14ന് സാന്നിധാനത്ത് ലോക്കറ്റ് പ്രകാശനം ചെയ്യും.നടപടികൾ സുതാര്യമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
അതേസമയം ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചരണമാണ്. വ്യാജ പ്രചാരണത്തിൽ സൈബർ പൊലീസിന് ദേവസ്വം ബോർഡ് പരാതി നൽകിയിട്ടുണ്ട്. സൂര്യഗ്രഹണം മൂലം നട അടച്ചിടും എന്നായിരുന്നു പ്രചരണം.സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് രണ്ട് വർഷം മുമ്പുള്ള വാർത്തയാണെന്നും പ്രചരിപ്പിക്കുന്നവർക്ക് സ്ഥാപിത താല്പര്യമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here