ആലപ്പുഴ ബീച്ചിൽ ക്ലീനിങ് നടത്തി പാമ്പാടി കെ.ജി. കോളേജ് എൻ.എസ്.എസ്.യൂണിറ്റ്

Alappuzha Beach cleaning

ആലപ്പുഴ ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പാമ്പാടി കെ.ജി. കോളേജ് എൻ.എസ്.എസ്.യൂണിറ്റ്. സ്വച്ഛത ഹി സേവയുടെ ഭാഗമായാണ് പാമ്പാടി കെ.ജി. കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ഗ്രീൻ ഹൗസ് ക്ലീനിങ് ആലപ്പുഴയും ചേർന്നാണ് ആലപ്പുഴ ബീച്ചിൽ ക്ലീനിങ് നടത്തിയത്. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ആറരയോടെ സമാപിച്ചു.

Also Read: മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശുചീകരണത്തിലൂടെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചെരുപ്പുകൾ, കുപ്പികൾ മറ്റു ഖരമാലിന്യങ്ങൾ എന്നിവ തരംതിരിച്ച് സംസ്കരണത്തിനായി ആലപ്പുഴ മുൻസിപ്പാലിറ്റിയെ ഏൽപ്പിച്ചു. ബീച്ചിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ച സിറിഞ്ചുകൾ,വയലുകൾ എന്നിവ സുരക്ഷിതമായി സംസ്കരിക്കുന്നതിനായി ആലപ്പുഴ ബീച്ച് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

Also Read: യുഎസിൽ ആഞ്ഞടിച്ച് ഹെലിൻ; ചുഴലിക്കാറ്റിൽ മരണം 227 ആയി

ശുചീകരണ പ്രവർത്തനങ്ങൾക്ക് എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ മിസ്സ്. നിഷിത പി മാത്യു, ഡോ വിൽസൺ സി തോമസ്, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറിമാരായ ബ്ലെസ്സൻ ബിനോ, ആഞ്ചസ് പി ജോസഫ്, ഗ്രീൻ ഹൗസ് ക്ലീനിംഗ് ഉടമകളായ രോഹിത്, രശ്മി എന്നിവർ നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News