കോട്ടയം പാമ്പാടി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം

ldf

സഹകരണ മന്ത്രിയുടെ നാട്ടിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഉജ്ജ്വല വിജയം. കോട്ടയം പാമ്പാടി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് മുഴുവൻ സീറ്റും എൽഡിഎഫ് തൂത്തുവാരിയത്. കോൺഗ്രസിന്റെ ഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രചരണങ്ങളെ ചെറുത്ത് തോൽപ്പിച്ചായിരുന്നു എൽ.ഡി.എഫ് വിജയം കരസ്ഥമാക്കിയത്.

പതിമൂന്നംഗ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് എൽ.ഡി.എഫ് മുഴുവൻ സീറ്റും കരസ്ഥമാക്കിയത്. ആകെ പോൾ ചെയ്തത് 6080 വോട്ടുകൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം 2000 നു മുകളിലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ സാമുദായികമായി ഭിന്നിപ്പുണ്ടാക്കി വോട്ടു പിടിക്കാനായിരുന്നു കോൺഗ്രസിന്റെ ശ്രമം. എന്നാൽ ഈ നീക്കങ്ങളെ സഹകാരികൾ ചേർത്തു തോൽപ്പിച്ചെന്ന് എൽ.ഡി.എഫ്.

ALSO READ: ‘സർക്കാർ നടപടി സ്വീകരിക്കുക നിയമത്തിന്റെയും നടപടി ക്രമങ്ങളുടെയും അടിസ്ഥാനത്തിൽ’; മന്ത്രി എംബി രാജേഷ്

ദീർഘകാലം ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു സഹകരണ മന്ത്രി കൂടിയായ വി.എൻ.വാസവൻ. വോട്ടെടുപ്പ് ദിവസം രാവിലെ തന്നെ മന്ത്രിയും വോട്ടവകാശം നിർവഹിച്ചിരുന്നു. കഴിഞ്ഞ 28 വർഷമായി എൽ ഡി.എഫ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. 16 വർഷമായി 20% ലാഭവിഹിതവും ബാങ്ക് വിതരണം ചെയ്യുന്നുണ്ട്. കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച സഹകരണ ബാങ്ക് കൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News