നടന് മാത്രം 575 കോടി രൂപ ! ഇന്ത്യന്‍ സിനിമയില്‍ ഇത്രയും വലിയ കരാര്‍ ആദ്യം; വിശ്വസിക്കാനാകാതെ ഞെട്ടലോടെ സിനിമാലോകം

Prabhas

ഇപ്പോള്‍ പുറത്തുവരുന്നത് സിനിമ ലോകത്തെയടക്കം ഞെട്ടിച്ച ഒരു റിപ്പോര്‍ട്ടാണ്. ഒരു നടന് ലഭിക്കുന്ന വരുമാനത്തെ കുറിച്ചാണ് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നടന്‍ പ്രഭാസിനെ കുറിച്ചാണ് പുതിയ വാര്‍ത്തകള്‍.

പുതിയ വിവരം അനുസരിച്ച് ഓരോ ചിത്രത്തിനും 150 കോടിയോളം രൂപയാണ് പ്രഭാസിന്റെ ശമ്പളം. കെജിഎഫ് ഫ്രാഞ്ചൈസിയുടെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസുമായി താരം മൂന്ന് സിനിമകളുടെ കരാര്‍ ഒപ്പിട്ടുവെന്നാണ് പുതിയ വിവരം.

പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മൂന്ന് സിനിമകളുടെ കരാറിനായി പ്രഭാസ് ഈടാക്കുന്നത് 575 കോടി രൂപയാണ്. ഈ റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു നടനുമായി ഒരു പ്രൊഡക്ഷന്‍ കമ്പനി ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ കരാറാണ് ഇത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ 2 ആയിരിക്കും ആദ്യ പ്രോജക്റ്റ്. ലോകേഷ് കനകരാജും പ്രശാന്ത് വര്‍മ്മയും ഹോംബാലെ ഫിലിംസിനായി പ്രഭാസിനൊപ്പം മറ്റ് രണ്ട് പ്രോജക്റ്റുകള്‍ സംവിധാനം ചെയ്യും എന്നാണ് വിവരം.

Also Read : അച്ഛനുമായി സ്വത്ത് തര്‍ക്കം; യുപിയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളിന് പുറത്തുവെച്ച് വിഷം നല്‍കി അജ്ഞാതര്‍

എന്നാല്‍ ഏതൊക്കെ ചിത്രങ്ങള്‍ എന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. അതേസമയം ഹോംബാലെ ഫിലിംസ് ഇതേക്കുറിച്ച് ഔദ്യോഗികമായി തന്നെ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജാ സാബ്, ഫൗജി എന്നീ ചിത്രങ്ങളാണ് പ്രഭാസിന്റെതായി ഉടന്‍ പ്രതീക്ഷിക്കുന്ന ചിത്രങ്ങള്‍. സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റും പ്രഭാസിന്റെതായി വരാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News