ദുൽഖർ സൽമാൻ, റാണ ദഗ്ഗുബതി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കാന്ത ഷൂട്ടിങ്ങാരംഭിച്ചു

Kaantha Movie

ദുൽഖർ സൽമാൻ നായകനായെത്തുന്ന വമ്പൻ ബഹുഭാഷാ ചിത്രമായ കാന്തയുടെ ചിത്രീകരണം ആരംഭിച്ചു. ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന തെലുങ്ക് ചിത്രമാണ് കാന്ത. ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസിനൊപ്പം റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ കൂടെ ചേർന്നാണ് ഈ വമ്പൻ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്.

Also Read: ത്രില്ലർ മൂഡിൽ എത്തുന്നു ആസിഫിന്റെ കിഷ്കിന്ധാ കാണ്ഡം ; ട്രെയ്‌ലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ച വേഫേറർ ഫിലിംസിന്റെ ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ സെൽവമണി സെൽവരാജാണ് ‘ കാന്ത” സംവിധാനം ചെയ്യുന്നത്. തമിഴ് പ്രഭയാണ് ചിത്രത്തിന്റെ കഥ. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്ത അവതരിപ്പിക്കുന്നത്. ഹൈദരാബാദിലെ രാമ നായിഡു സ്റ്റുഡിയോയിൽ വെച്ചാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്.

Also Read: അലസമായി റോഡ് മുറിച്ചു കടന്ന അമ്മയെ അപകടത്തിൽ നിന്നും രക്ഷിച്ച മകൾ ; വൈറലായ വീഡിയോ കാണാം

ഛായാഗ്രഹണം – ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം – ഝാനു, എഡിറ്റർ – ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്, പിആർഒ- ശബരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News