മോഹൻലാലും പ്രഭാസും കാമിയോ റോളുകളിലെത്തും; പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

KANNAPPA

വിഷ്ണു മഞ്ചു നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ഏപ്രില്‍ 25 നാണ് ചിത്രം ആഗോള തലത്തിൽ തിയറ്ററുകളിൽ എത്തുക. മോഹന്‍ ബാബുവിന്റെ ഉടസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ് കുമാര്‍ സിംഗിന്‍റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയതെന്നാണ് സൂചന.

ALSO READ; പൊട്ടിച്ചത് 80 കോടി രൂപ; 2 വർഷത്തെ ഷൂട്ടിന് ശേഷം ബാഹുബലി സീരീസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ച കഥ പറഞ്ഞ് ബിജയ് ആനന്ദ്

മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ ചിത്രത്തില്‍ അഥിതി വേഷത്തില്‍ എത്തുന്നുണ്ട്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഈ ചിത്രം ഒരുക്കുന്നതെന്നും വാര്‍ത്തകളുണ്ട്. കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍, ബ്രഹ്‌മാനന്ദം, മധൂ, ദേവരാജ്, അര്‍പ്പിത രംഗ, ശിവ ബാലാജി, രഘു ബാബു, ഐശ്വര്യ ഭാസ്‌കരന്‍, മുകേഷ് ഋഷി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ALSO READ;‘ഒരുകാലത്ത് ആ സംവിധായകന്റെ എല്ലാ ചിത്രങ്ങളിലും ഞാൻ ഉണ്ടായിരുന്നു’: അജു വര്‍ഗീസ്

തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി അടക്കമുള്ള ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായിട്ടായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. ഛായാഗ്രഹണം- ഷെല്‍ഡണ്‍ ചാവു, സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ചിന്ന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആര്‍ വിജയകുമാര്‍, ആക്ഷന്‍- കെച്ച കേമ്പഖടെ, പിആര്‍ഒ-ശബരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News