പാൻ ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന സംശയം ഉണ്ടോ? പരിഹരിക്കാം

സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ പാൻ ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് ആദായ നികുതി ഫയൽ ചെയ്യുമ്പോൾ ബുദ്ധിമുട്ടുണ്ടായേക്കും. പാൻ ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം.

ALSO READ: ‘ആദ്യം വിവാദം, പിന്നെ വിശദീകരണം’, കൂടെ തന്നെയുണ്ട്, ടീമിനെ ടെസ്റ്റ് ചെയ്‌തതാണെന്ന് റൊണാള്‍ഡീഞ്ഞോ

ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക (https://www.incometax.gov.in/iec/foportal/).”ക്വിക്ക് ലിങ്കുകൾ” എന്നതിന് താഴെയുള്ള “ലിങ്ക് ആധാർ സ്റ്റാറ്റസ്” എന്നതിൽ ക്ലിക്ക് ചെയ്യുക.പാൻ, ആധാർ നമ്പർ എന്നിവ നൽകി “ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക” ക്ലിക്ക് ചെയ്യുക.ആധാറും പാനും ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, സ്‌ക്രീനിലെ “പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ല. ആധാറുമായി ലിങ്ക് ചെയ്യുക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.കാർഡുകൾ ലിങ്ക് ചെയ്‌താൽ, ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്‌തിരിക്കുന്നു എന്ന് കാണിക്കും.

വ്യാജ പാൻ കാർഡുകളുടെ എണ്ണം കുറയ്ക്കുന്നതിനും ആദായ നികുതി വകുപ്പിന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും നികുതി വെട്ടിപ്പ് കേസുകൾ കണ്ടെത്തുന്നതിനും ഇതിലൂടെ സഹായിക്കും. ഒരേ വ്യക്തിയുടെ ഒന്നിലധികം പാൻ കാർഡുകൾ ഒഴിവാക്കാനും സാധിക്കും.
80 വയസിൽ കൂടുതൽ പ്രായമുള്ളവർ, അസം, മേഘാലയ, ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളിലെ താമസക്കാർ, പ്രവാസികൾ എന്നിവർ ഒഴികെ ബാക്കി എല്ലാ ഇന്ത്യക്കാരും പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം.

ALSO READ: ബക്രീദിന് തയ്യാറാക്കാം ടേസ്റ്റി ബീഫ് പുലാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News