ഷിബിൻ വധക്കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ച് പാണക്കാട് കുടുംബാംഗത്തിൻ്റെ ഫോട്ടോ ഷൂട്ട്- വിവാദം

ഡിവൈഎഫ്ഐ പ്രവർത്തകൻ നാദാപുരം തൂണേരിയിൽ ചടയങ്കണ്ടി ഷിബിനെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ യൂത്ത് ലീഗ് പ്രവർത്തകരെ ജയിലിൽ സന്ദർശിച്ച് പാണക്കാട് സയ്യിദ് മൊയീൻഅലി ശിഹാബ് തങ്ങൾ. 2015 ജനുവരി 22-നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്.

രാഷ്ട്രീവും വര്‍ഗീയവുമായ അഭിപ്രായ വ്യത്യാസത്താൽ മാരകായുധങ്ങളുമായി ഷിബിനെ ആക്രമിക്കുകയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇളയമകൻ സന്ദർശിച്ചത്. തുടർന്ന് യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ കൊലക്കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ച വിവരം മൊയീൻഅലി തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ നാട്ടുകാരോട് വിളിച്ചുപറയുകയും ചെയ്തിരിക്കുന്നു.

ALSO READ: പത്തനംതിട്ടയിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം, ഒരാഴ്ചയ്ക്കുള്ളിൽ 56 പ്രതികളെ പിടികൂടി പൊലീസ്

വിചാരണക്കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടവരെ ഹൈക്കോടതി ശിക്ഷിച്ചതാണെന്നാണ് തങ്ങളുടെ ന്യായം. എന്നാൽ, എന്തുകൊണ്ട് വിചാരണക്കോടതി വെറുതെ വിട്ട പ്രതികളെ ഹൈക്കോടതി ശിക്ഷിക്കാനിടയായി എന്നതു സംബന്ധിച്ച് തങ്ങൾ കുടുംബാംഗത്തിന് മിണ്ടാട്ടവുമില്ല. കേസ് സൂക്ഷ്മമായി പരിശോധിച്ച ഹൈക്കോടതി കേസിലെ ഒന്നു മുതൽ 6 വരെയുള്ള പ്രതികൾക്കും 15,16 പ്രതികൾക്കും കേസിൽ നിർണായക പങ്കുണ്ടെന്ന് കണ്ടെത്തിയതിന് ശേഷമാണ് അവർക്കുമേൽ കൊലക്കുറ്റം ചുമത്തി ജയിലിലടച്ചത്.

ഈ പ്രതികളെ ഒരു പാണക്കാട് കുടുംബാംഗം നേരിട്ട് ജയിലിൽ പോയി സന്ദർശിച്ചിട്ടും മുഖ്യധാരാ മാധ്യമങ്ങൾ അത് വാർത്തയാക്കുകയോ, കൊലക്കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ച തങ്ങൾ കുടുംബാംഗത്തിനെതിരെ ഒരക്ഷരം ശബ്ദിക്കുകയോ ചെയ്തിട്ടില്ല എന്ന വിരോധാഭാസവും ഈ അവസരത്തിൽ ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News