പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്ക് വധഭീഷണി

പി കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്ക് വധഭീഷണി. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന റാഫി പുതിയകടവാണ് ഭീഷണിപ്പെടുത്തിയത്. തങ്ങളുടെ പരാതിയില്‍ മലപ്പുറം പോലിസ് കേസെടുത്തു. ഫോണിലൂടെയാണ് റാഫി പുതിയ കടവില്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ തങ്ങള്‍ മലപ്പുറം സ്റ്റേഷനിലെത്തി പരാതി നല്‍കി. മൊഴിയും രേഖപ്പെടുത്തി. ഭീഷണി എന്തിനാണെന്ന് പൊലീസ് കണ്ടെത്തുമെന്ന് തങ്ങള്‍ പറഞ്ഞു

കലാപാഹ്വാനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പി കെ കുഞ്ഞാലിക്കുട്ടിയെ മുഈനലി തങ്ങള്‍ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. 2021-ല്‍ പി കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരേ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ റാഫി അസഭ്യവര്‍ഷവുമായെത്തി തടസ്സപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെ റാഫിയെ മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്തരിച്ച ഹൈദരി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമാണ് മുഈനലി തങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News