പനമ്പിള്ളി നഗറിലെ കുഞ്ഞിന്റെ കൊലപാതകത്തിൽ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് യുവതി. കുഞ്ഞ് കരയുന്നത് പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയെന്നും യുവതി വെളിപ്പെടുത്തി. 8 മണിയോടെ ‘അമ്മ വാതിലിൽ മുട്ടിയപ്പോൾ താൻ പരിഭ്രാന്തിയിലായെന്നും, ഒരു കവറിൽ പൊതിഞ്ഞു കുഞ്ഞിനെ താഴേക്കിടുകയായിരുന്നെന്നും യുവതി പറഞ്ഞു. പേടി മൂലം താൻ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നെന്നും മൊഴിയിൽ യുവതി വ്യക്തമാക്കി.
ALSO READ: ജസ്ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ വിധി ഇന്ന്, പിതാവ് നൽകിയ തെളിവുകൾ കോടതിയിൽ
അതേസമയം, കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊച്ചി പനമ്പിള്ളി നഗറിലാണ് മൃതദേഹം കണ്ടെത്തിയത്. സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ കുഞ്ഞുങ്ങളെ കൊല്ലുന്നത് പോലെയുള്ള ക്രൂരതകള്‍ ആരും ചെയ്യരുതെന്ന് സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ പറഞ്ഞു. നവജാത ശിശു കൊല്ലപ്പെട്ട എറണാകുളം പനമ്പിള്ളിനഗറിലെ ഫ്ളാറ്റും പരിസരവും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍; കെപിസിസി നേതൃയോഗം ഇന്ന്
മനസിനെ വല്ലാതെ ഉലയ്ക്കുന്ന സംഭവമാണിത്. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ തെരുവിലേക്ക് വലിച്ചെറിയുകയോ കൊല്ലുകയോ ചെയ്യരുത്. അവരെ സംരക്ഷിക്കാന്‍ അമ്മത്തൊട്ടില്‍, ചില്‍ഡ്രന്‍സ് ഹോം ഉള്‍പ്പെടെ അനവധി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ട്. അവര്‍ അവിടെ സുരക്ഷിതരായി വളരുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here