കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് പഞ്ചായത്തിലെ കരാർ ജീവനക്കാരനായ എംഎസ്എഫ് നേതാവ് തെരത്തെടുക്കപ്പെട്ട സംഭവത്തിൽ തദ്ദേശ സ്വയംഭരണമന്ത്രി എം.ബി രാജേഷിന് പരാതിയുമായി എസ് എഫ് ഐ. വ്യാജരേഖ ചമച്ചാണ് പ്രവേശനം നേടിയത് എന്നും അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
ALSO READ: പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച എബിവിപി നേതാവ് പിടിയില്‍
എംഎസ്എഫ് പാലക്കാട് ജില്ലാ സെക്രട്ടറി അമീന്‍ റാഷിദാണ് തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചത്. കൈരളി ന്യൂസാണ് കഴിഞ്ഞ ദിവസം എംഎസ്എഫിന്‍റെ തെരഞ്ഞെടുപ്പ് ക്രമക്കേട് പുറത്തുകൊണ്ടുവന്നത്.
യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ കരാര്‍ ജീവനക്കാരനാണ് അമീൻ. കഴിഞ്ഞ രണ്ടു വർഷമായി ഇയാള്‍ പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്റ്റന്‍റാണ്. സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയെന്ന പേരിലാണ് അമീൻ മത്സരിച്ച് ജയിച്ചത്.
ALSO READ: കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരുമരണം, രണ്ടുപേര്‍ക്ക് പരുക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here