കൈക്കൂലി വാങ്ങുന്നതിനിടയിൽ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാർ ആണ് 10,000/- രൂപ കൈക്കൂലി വാങ്ങവേ വിജിലൻസിന്റെ പിടിയിലായത്.
വെള്ളനാട് മുണ്ടേല സ്വദേശിനിയും, കാൻസർ രോഗിയുമായ സ്ത്രീക്ക് ലൈഫ് മിഷൻ പദ്ധതി പ്രകാരം അനുവദിച്ചു കിട്ടിയ വീട് വയ്ക്കുന്നതിനായി വസ്തുവിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനായി ബന്ധുവായ പരാതിക്കാരന്‍ കഴിഞ്ഞമാസം വെള്ളനാട് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. നാളിതുവരെയും യാതൊരു നടപടികളും ഉണ്ടാകാത്തതിനെ തുടർന്ന് പരാതിക്കാരൻ ഇക്കഴിഞ്ഞ ദിവസം വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറിനെ കണ്ടു വിവരം അന്വേഷിച്ചപ്പോൾ 20,000 /- രൂപ കൈക്കൂലി നൽകിയാൽ ഇന്ന് സ്ഥലപരിശോധന നടത്താമെന്ന് പരാതിക്കാരനെ അറിയിക്കുകയും പരാതിക്കാരൻ ഈ വിവരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -2 ഡി.വൈ.എസ്.പി ശ്രീ .അനിൽകുമാറിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കി ഇന്ന് വൈകുന്നേരം 6.15 മണിയോടെ പഞ്ചായത്ത് സെക്രട്ടറി സലപരിശോധന നടത്തിയ ശേഷം 10,000/- (പതിനായിരം രൂപ) കൈക്കൂലി വാങ്ങി വാഹനത്തിൽ വച്ച് ഓടിച്ച് പോകവേ വിജിലന്‍സ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയാണ് ഉണ്ടായത്. പിടികൂടിയ പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
also read; സംസ്ഥാന ശിശുക്ഷേമ സമിതി ആർട്സ് അക്കാദമി ഉദ്ഘാടനം ആഗസ്റ്റ് 23ന്; മന്ത്രി സജി ചെറിയാൻ നിർവഹിക്കും
വിജിലന്‍സ് സംഘത്തിൽ ഡി.വൈ.എസ്.പി.യെ കൂടാതെ ഇൻസ്പെക്ടർ മാരായ ശ്രീ.പ്രദീപ്കുമാർ, ശ്രീ. മുഹമ്മദ് റിജാസ്, ശ്രീ. അനൂപ് ചന്ദ്രൻ, ശ്രീ. ജോഷി, സബ് ഇൻസ്പെക്ടർമാരായ ശ്രീ. മോഹനൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ശ്രീ. അശോകന്‍, ശ്രീ. ജോയി എസ്.സി.പി.ഓ മാരായ സതീഷ്, സജി മോഹൻ, സജിത്ത്, വിജിന്‍, സുജേഷ്, രാജേഷ്, രാംകുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
also read; മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭൂമിയിൽ നടത്തിയ റവന്യൂ സർവ്വേയുടെ റിപ്പോർട്ട് കൈമാറി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here