2025 ലെ പന്തളം കേരളവർമ്മ കവിതാപുരസ്കാരം വി.എം. ഗിരിജയ്ക്ക്

ഇക്കൊല്ലത്തെ പന്തളം കേരളവർമ്മ കവിതാപുരസ്കാരം ശ്രീമതി വി.എം. ഗിരിജ രചിച്ച ബുദ്ധപൂർണ്ണിമ എന്ന കവിതാസമാഹാരത്തിനു നല്കുന്നു. 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 2025 ഫെബ്രുവരി ഒന്നാം തീയതി വൈകിട്ട് 5 മണിയ്ക് പന്തളം ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്മാരകസമിതി അദ്ധ്യക്ഷൻ ഡോ.കെ.എസ്. രവികുമാർ പുസ്കാരം സമർപ്പിക്കും. പന്തളം കൊട്ടാരം നിർവ്വാഹകസംഘം അദ്ധ്യക്ഷൻ എൻ. ശങ്കർ, മുഖത്തല ശ്രീകുമാർ, ദീപാ വർമ്മ, സുരേഷ് വർമ്മ തുടങ്ങിയവർ പങ്കെടുക്കും.

also read: 2024 ലെ ഇ.ബാലാനന്ദൻ സ്‌മാരക പുരസ്ക്കാരം എസ്. രാമചന്ദ്രൻ പിള്ളയ്ക്ക്

അതേസമയം ഇന്ത്യൻ കർഷക പ്രസ്ഥാനത്തിൻ്റെ സമുന്നതനായ നായകനും ഉത്തരേന്ത്യയിലെ ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിലെ മുഖ്യ സംഘാടകനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന സഖാവ് എസ്. രാമചന്ദ്രൻ പിള്ളയെ 2024 ലെ ഇ. ബാലാനന്ദൻ സ്‌മാരക പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. രാജ്യത്ത് കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും ഇന്ത്യൻ കർഷകസമൂഹത്തിൻ്റെ ത്യാഗോജ്ജ്വലമായ അവകാശ പോരാട്ടങ്ങൾക്ക് സാർത്ഥകമായ ദിശാബോധം നൽകുകയും കാർഷിക മേഖലയിലെ പ്രതിസന്ധികളും കോർപ്പറേറ്റ് വൽക്കരണവും പൊതുജനമദ്ധ്യത്തിൽ ശക്തമായി അവതരിപ്പിക്കുകയും ഏതാണ്ട് ഏഴ് പതിറ്റാണ്ടിലെ സാമൂഹിക പ്രതിബദ്ധവും അക്ഷീണവും മാതൃകാപരവുമായി നടത്തിയ പ്രവർത്തനങ്ങളും പരിഗണിച്ചാണ് രാജ്യത്തെ തൊഴിലാളി-ബഹുജന പ്രസ്ഥാനങ്ങളുടെ അതിജീവന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ എക്കാലത്തെയും സമുന്നതനായ തൊഴിലാളി വർഗ്ഗത്തിൻ്റെ പടനായകനായിരുന്ന സഖാവ് ഇ. ബാലാനന്ദന്റെ നാമധേയ ത്തിലുള്ള ഈ പുരസ്‌കാരം സമർപ്പിക്കുന്നതെന്ന് അവാർഡു നിർണ്ണയ സമിതി വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News