ഓർമക്കുറവുള്ളയാൾക്ക് വഴിതെറ്റി, ഒരുമണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലീസ്

വഴിതെറ്റി അലഞ്ഞ വയോധികനെ പരാതി കിട്ടി ഒരുമണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലീസ്. ബന്ധുവീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോയ വയോധികനാണ് വഴിതെറ്റിയത്. ഓർമക്കുറവുള്ള ഇദ്ദേഹത്തിനെ കാണാതായതോടെ ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Also Read:പാശ്ചാത്യവിരുദ്ധ ഐക്യം ശക്തിപ്പെടുന്ന പേടിയിൽ അമേരിക്ക ; നാറ്റോയിൽ നിന്ന് നൈജർ മോചിപ്പിക്കപ്പെടുമെന്ന് പ്രചരണം

പന്തളം പറന്തൽ ശങ്കരത്തിൽപ്പടിയിൽ താമസിക്കുന്ന വിമുക്തഭടനായ കെ ഓ ജോർജ്ജി(75)നെ ഇന്നലെ ഉച്ചയോടെയാണ് കാണാതെയായത്. ബന്ധുവീട്ടിലേക്ക് പോയ ഇദ്ദേഹം അവിടെയെത്താതായപ്പോഴാണ് വഴിതെറ്റി എങ്ങോ പോയതെന്ന് ബന്ധുക്കൾ മനസ്സിലാക്കിയത്. ഉടൻ തന്നെ ഭാര്യ ലീലാമ്മയും മകൾ ലീനയും പന്തളം പൊലീസിലെത്തി പരാതി നൽകി. ഊർജ്ജിതമായ അന്വേഷണത്തിലൂടെ ഒരുമണിക്കൂറിനുള്ളിൽ തന്നെ പൊലീസ് വയോധികനെ കണ്ടെത്തി.

Also Read:‘മല്ലിക സുകുമാരൻ ഒരു സൂപ്പർ ലേഡി’, അന്ന് ആ പ്രശ്നം പരിഹരിക്കാൻ മുന്നിൽ അവരായിരുന്നുവെന്ന് നടനും നിർമ്മാതാവുമായ ദിനേശ്

എസ് ഐമാരായ വിനോദ്, ഗ്രീഷ്മ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. സി പി ഓമാരായ ബിജു, ഗണേഷ് ഗോപാൽ, അൻവർഷാ, അനിൽ, കൃഷ്ണനുണ്ണി, ഹോം ഗാർഡുകളായ അജയൻ, സതീഷ് കുമാർ എന്നിവർ ശ്രമകരമായ തിരച്ചിലിൽ പങ്കെടുത്തു. സ്റ്റേഷനിൽ എത്തിച്ച ഇദ്ദേഹത്തെ ഭാര്യയോടും മകളോടും ഒപ്പം പറഞ്ഞുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News