പന്തളം പൊലീസിന്റെ കരുതൽ; നഷ്ടമായ പണമടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെ ലഭിച്ചു

PANDALAM POLICE

പന്തളം കാരയ്ക്കാട് തട്ടക്കാട്ട് വടക്കേതിൽ സുരേഷ് പ്രതീക്ഷയോടെ കാത്തിരുന്ന വിളിയെത്തി. അതിന് ഉത്തരമെന്നോണം അദ്ദേഹം പന്തളം പൊലീസ് സ്റ്റേഷനിലെത്തി. യാത്രക്കിടെ നഷ്ടമായ പണവും മറ്റുമടങ്ങിയ ബാഗ് പൊലീസിൽ നിന്നേറ്റുവാങ്ങി. കഴിഞ്ഞ ദിവസമാണ് ഇയാളുടെ ബാഗ് നഷ്ടമായത്. പന്തളം ബസ് സ്റ്റാൻഡിലും മറ്റും അന്വേഷിച്ചെങ്കിലും തിരികെ കിട്ടിയില്ല. സുരേഷ് നേരെ പന്തളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ബാഗ് കണ്ടെത്തിനൽകാമെന്ന് ഉറപ്പ് നൽകിയ പൊലീസ് ഇദ്ദേഹത്തെ ആശ്വസിപ്പിച്ച് മടക്കിയയച്ചു.

ALSO READ: ‘പുഷ്പൻ്റെ വേർപാട് വാക്കുകളിൽ ഒതുങ്ങുന്നതല്ല’: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

തുടർന്ന് എസ് ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസ് സ്റ്റാൻഡിലും പരിസരത്തും നടത്തിയ വ്യാപകതെരച്ചിലിൽ ബാഗ് കണ്ടെത്തി. പിന്നീട് സുരേഷിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി നഷ്ടമായ ബാഗ് തിരികെ ഏൽപ്പിക്കുകയായിരുന്നു. ബാഗ് തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദത്തിൽ കണ്ണുകൾ നിറഞ്ഞുപോയ ഉടമസ്ഥൻ, സ്റ്റേഷനിൽ നിന്ന് മടങ്ങുമ്പോൾ പന്തളം പൊലീസിന്  നന്ദി പറയാനും മറന്നില്ല. എസ് ഐക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥരായ സോളമൻ ഡേവിഡ്, ശരത് പിള്ള, അൻവർഷ ,അനൂജ് എന്നിവർ ചേർന്നാണ് തെരച്ചിൽ നടത്തിയത്.

ALSO READ: ‘വലതുപക്ഷ മാധ്യമങ്ങളുടെ ചതിക്കുഴികളിൽ ഒരിക്കൽ പോലും പുഷ്പൻ എന്ന ഉറച്ച കമ്യൂണിസ്റ്റുകാരൻ വീണിട്ടില്ല’: എ എ റഹീം എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News