ആറ്റുകാൽ പൊങ്കാല; പണ്ടാര അടുപ്പിൽ തീ കൊളുത്തി

ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. പണ്ടാര അടുപ്പിൽ തീ കൊളുത്തി. ആയിരക്കണക്കിന് സ്ത്രീകൾ പൊങ്കാല സമർപ്പിക്കാൻ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. നഗരത്തിൽ പൊലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടാണ് പണ്ടാര അടുപ്പിൽ തീ പകർന്നത്.

Also Read: കേരളത്തിൻ്റെ ഇടതുപക്ഷ മനസ്സാണ് മറ്റെങ്ങും ഇല്ലാത്ത പുരോഗതി ഇവിടെ സൃഷ്ടിച്ചത്: മുഖ്യമന്ത്രി

പുലർച്ചെമുതൽ തന്നെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് സ്ത്രീകൾ ഇന്ന് ആറ്റുകാൽ ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നത്. ഉച്ചയ്ക്ക് 2 30ന് ഉച്ചഭോജിയും പൊങ്കാല നിവേദവും ദീപാരാധനയും നടക്കും. പൊങ്കാല നിവേദത്തിനായി ക്ഷേത്രത്തിൽ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

Also Read: അപ്രതീക്ഷിതമായി സീറ്റ് കൈവിട്ടുപോയി; പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News