‘നാല് കുട്ടികളെ പ്രസവിക്കൂ, ഒരു ലക്ഷം നേടൂ’; ആഹ്വാനവുമായി മധ്യപ്രദേശ് ബ്രാഹ്മണ സംഘടനാ നേതാവ്

Pandit-Vishnu-Rajoria

നാല് കുട്ടികളെ പ്രസവിക്കാൻ തീരുമാനിക്കുന്ന യുവ ബ്രാഹ്മണ ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാരിന്റെ കാബിനറ്റ് മന്ത്രി പദവി വഹിക്കുന്ന ബോര്‍ഡ് തലവനും ബ്രാഹ്മണ സംഘടനാ നേതാവുമായ പണ്ഡിറ്റ് വിഷ്ണു രജോരിയ. പരശുറാം കല്യാണ്‍ ബോര്‍ഡിന്റെ പ്രസിഡന്റാണ് ഇദ്ദേഹം.

ഇന്‍ഡോറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് പാരിതോഷിക പ്രഖ്യാപനമുണ്ടായത്. ‘നമ്മള്‍ കുടുംബം ശ്രദ്ധിക്കാത്തതിനാല്‍ നാസ്തികരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് രജോരിയ പറഞ്ഞു. പ്രായമായവരില്‍ നമുക്ക് കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല. യുവജനങ്ങളില്‍ എനിക്ക് വലിയ പ്രതീക്ഷകളുണ്ട്. ഭാവി തലമുറയുടെ സംരക്ഷണത്തിന് നിങ്ങള്‍ ഉത്തരവാദികളാണ്. യുവജനത വേഗം സെറ്റിലാകുകയും ഒരു കുട്ടിയിൽ നിര്‍ത്തുകയും ചെയ്യുന്നു. ഇത് പ്രശ്നമാണ്. കുറഞ്ഞത് നാല് കുട്ടികളെങ്കിലും വേണം’- അദ്ദേഹം പറഞ്ഞു.

Read Also: ഹൊ! വല്ലാത്തൊരു ഇടിവ് തന്നെ; രൂപയ്ക്ക് വീണ്ടും റെക്കോര്‍ഡ് താഴ്ച

പരശുറാം ബോര്‍ഡ് നാല് കുട്ടികളുള്ള ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് ഇല്ലെങ്കിലും പാരിതോഷികം നല്‍കും. വിദ്യാഭ്യാസം ഇപ്പോള്‍ ചെലവേറിയതാണെന്ന് യുവാക്കള്‍ പലപ്പോഴും തന്നോട് പറഞ്ഞിട്ടുണ്ട്. എങ്ങനെയെങ്കിലും കാര്യങ്ങള്‍ കൈകാര്യം ചെയ്യുക, പക്ഷേ കുട്ടികളെ ജനിപ്പിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകരുത്. അല്ലെങ്കില്‍, നാസ്തികർ ഈ രാജ്യം പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration