പനീർ വിഭവങ്ങൾ കഴിക്കാൻ ഹോട്ടലിനെ ആശ്രയിക്കേണ്ട; രുചികരമായ പനീർ ടിക്കയ്ക്ക് ഇനി 10 മിനുട്ട് മതി

പനീർ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പനീർ വിഭവങ്ങൾ വീട്ടിൽ ഉണ്ടാക്കാനുള്ള ധൈര്യം ആർക്കുമില്ല. മിക്കപ്പോഴും പനീർ കഴിക്കാൻ ഹോട്ടലിൽ നിന്ന് വാങ്ങുക തന്നെ ചെയ്യാം. എന്നാൽ പനീർ ഉണ്ടെങ്കിൽ രുചികരമായ പനീർ ടിക്ക ഉണ്ടാക്കാൻ ഏറെയെളുപ്പമാണ്.

Also Read: 75 ലക്ഷത്തിന്റെ ആ ഭാഗ്യശാലി ആര് ? വിന്‍ വിന്‍ W 749 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ചേരുവകൾ

പനീർ – 200 ഗ്രാം
മുളകുപൊടി – 2 ടീസ്പൂൺ
കുരുമുളകുപൊടി – അര ടീസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
മഞ്ഞൾപൊടി – ഒരു നുള്ള്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾസ്പൂൺ
തൈര് – രണ്ട് ടേബിൾസ്പൂൺ
വെണ്ണ – ഒരു ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്

Also Read: ‘നിവിൻ പോളി ഈസ് ബാക്’, തള്ളിപ്പറഞ്ഞവർക്ക് മുൻപിൽ തലയെടുപ്പോടെ താരം’, ഡിജോ ജോസിന്റെ സംവിധാനത്തിൽ പുതിയ ലുക്ക്, വൈറലായി വീഡിയോ

പാകം ചെയ്യേണ്ട വിധം

പനീർ 2 ഇഞ്ച് നീളത്തിൽ കഷണങ്ങളായി മുറിക്കുക മുറിച്ചെടുത്ത കഷ്ണങ്ങളിൽ ഒരു ഫോർക്ക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിടുക. മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല മഞ്ഞൾപാടി, ഇഞ്ചി വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവ തൈര് ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഈ മിശ്രിതം പനീരിൽ പുരട്ടി കുറഞ്ഞത് 20 മിനിറ്റ് വയ്ക്കുക. നോൺ സ്റ്റിക്ക് പാനിൽ 1 ടേബിൾസ്പൂൺ വെണ്ണ ചൂടാക്കി പനീർ ഇട്ട് ചെറുതീയിൽ ഇരുവശവും ബ്രൌൺ നിറമാകുന്നവരെ മൊരിച്ചെടുക്കുക. രുചികരമായ പനീർ ടിക്ക തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News