പനിയും ജലദോഷവുമുണ്ടോ ? എങ്കിലിതാ ഒരു ബെസ്റ്റ് ഐറ്റം

മഴക്കാലമായാല്‍ മിക്ക ആളുകള്‍ക്കും പനി ഉറപ്പാണ്.അതുകൊണ്ട് തന്നെ നാട്ടിന്‍ പുറങ്ങളില്‍ പനിക്കൂര്‍ക്കയ്ക്ക് വലിയ ഡിമാന്‍ഡാണ്.പനിയെ പ്രതിരോധിക്കാന്‍ മികച്ച ഔഷധമാണ് പനിക്കൂര്‍ക്ക. കര്‍പ്പൂരവല്ലി, കഞ്ഞികൂര്‍ക്ക എന്നും പനിക്കൂര്‍ക്കയെ അറിയപ്പെടാറുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ പനി മാറുവാന്‍ ഏറ്റവും നല്ല ഔഷധമാണ് പനിക്കൂര്‍ക്ക എന്നാണ് പറയപ്പെടുന്നത്.

ALSO READ:മുംബൈയിൽ അറ്റകുറ്റപ്പണിക്കിടെ നാവികസേനയുടെ കപ്പലിന് തീപിടിച്ചു

പനികൂര്‍ക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്. പനിക്കൂര്‍ക്ക ഇലയുടെ നീര് ദിവസവും മിതമായ രീതിയില്‍ കഴിക്കുന്നത് അസ്ഥികള്‍ക്ക് ബലവും ആരോഗ്യവും നല്‍കാന്‍ സഹായിക്കുന്നു.

ALSO READ:വിവാദ കൻവാർ ഉത്തരവ് സ്റ്റേ ചെയ്തു; ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ്

കൂടാതെ കഫക്കെട്ട്, വയറു വേദന, ചുമ, നീര്‍ക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ക്കും പനിക്കൂര്‍ക്ക നല്ലതാണ്. ഇതിന്റെ ഇല വാട്ടിയെടുത്ത് നീര്, തേനുമായി യോജിപ്പിച്ച് മൂന്ന് ദിവസം മൂന്ന് പ്രാവശ്യമായി കഴിച്ചാല്‍ കഫക്കെട്ടിന് കുറവുണ്ടാകും. പനിയും ജലദോഷവുമുള്ളവര്‍ ഇതിന്റെ ഇല ഇട്ടു ആവി പിടിച്ചാലും ഉപകാരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News