പാനിപൂരി സൗജന്യമായി നല്‍കിയില്ല; ഗുണ്ടാസംഘം വഴിയോര കച്ചവടക്കാരനെ മര്‍ദിച്ചു കൊന്നു

പാനിപൂരി സൗജന്യമായി നല്‍കാത്തതിന് വഴിയോരക്കച്ചവടക്കാരനെ ഗുണ്ടാസംഘം മര്‍ദിച്ചു കൊന്നു. ദേഹത് സ്വദേശിയായ പ്രേം ചന്ദ്ര (40) ആണ് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാനി പൂരി ഫ്രീ ആയി നല്‍കാന്‍ ഗുണ്ടാസംഘം ആവശ്യപ്പെട്ടു. എന്നാല്‍ പ്രേം ചന്ദ്ര ഇത് സമ്മതിക്കാത്തതിനെ തുടര്‍ന്ന് സംഘം ഇദ്ദേഹത്തെ മര്‍ദിച്ച് അവശനാക്കുകയായിരുന്നു.

ALSO READ:ട്രെയിന്‍ യാത്രക്കാരനില്‍നിന്ന് മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമം; കള്ളന് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ

കാന്‍പൂരിലെ ചകേരി ഏരിയയില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. കടയടച്ച് വീട്ടിലേക്ക് തിരിച്ചുപോകുന്ന വഴി പ്രേമിനെ പ്രദേശത്തെ ഗുണ്ടാനേതാവ് ധീരജ് ഉള്‍പ്പെടുന്ന സംഘം പിടിച്ചുനിര്‍ത്തി പാനി പൂരി ആവശ്യപ്പെട്ടു. സൗജന്യമായി വേണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. എന്നാല്‍ പ്രേം ഇത് വിസമ്മതിച്ചു. തുടര്‍ന്ന് സംഘം ഇദ്ദേഹത്തെ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. നാട്ടുകാരെത്തിയാണ് ഗുണ്ടകളില്‍ നിന്ന് പ്രേമിനെ രക്ഷിച്ചത്. തുടര്‍ന്ന് പ്രേം വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രിയോടെ ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചു.

ALSO READ:കാണ്‍പൂര്‍ ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

അതേസമയം മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതിന് ശേഷമേ വ്യക്തമാകൂ. പ്രേം ചന്ദ്രയുടെ ശരീരത്തില്‍ പ്രത്യക്ഷത്തില്‍ മുറിവുകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ചകേരി പൊലീസ് ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍ ഡൂബേ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതിന് ശേഷമേ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News