അന്ന് ഹോട്ടലിലെ അടുക്കള ജോലിക്കാരൻ, ഇന്ന് അതേ ഹോട്ടലിൽ വിഐപി സ്വീകരണം: അനുഭവം പങ്കുവച്ച് പങ്കജ് ത്രിപാഠി

pankaj tripathi

താര രാജാക്കന്മാർ വാഴുന്ന ബോളിവുഡിൽ തന്റെ അഭിനയ മികവ് കൊണ്ടും വ്യത്യസ്‍തത പുലർത്തുന്ന കഥാപാതങ്ങളിലൂടെയും ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് പങ്കജ് ത്രിപാഠി. അടുത്തിടെ ഒരു അഭിമുഖത്തിൽ, സിനിമയിൽ വരുന്നതിന് മുൻപ് താൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

90കളുടെ തുടക്കത്തിൽ പട്നയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു അദ്ദേഹം. ഹോട്ടൽ ഡ്യൂട്ടിക്ക് ശേഷമാണ് താരം നാടകത്തിൽ അഭിനയിക്കാൻ പോയിരുന്നത്. സിനിമയിൽ പ്രശസ്തനായശേഷം ഈ ഹോട്ടലിൽ വീണ്ടുമെത്തിയ അനുഭവം പങ്കുവെക്കുകയാണ് പങ്കജ് ത്രിപാഠി.

ALSO READ; ആ സിനിമയിലെ മോഹന്‍ലാലിനെ ഇന്നത്തെ മോഹന്‍ലാലിലൂടെ റീപ്ലേസ് ചെയ്യാന്‍ പറ്റില്ല: തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് പങ്കജ് ത്രിപാഠി തന്‍റെ സിനിമയിൽ വരുന്നതിന് മുൻപുള്ള നാളുകൾ ഓർത്തെടുത്തത്. അന്ന് തനിക്കൊപ്പം ഉണ്ടായിരുന്നവരുമായി ഇപ്പോഴും ബന്ധമുണ്ടെന്ന് താരം പറഞ്ഞു. ആത്മാർത്ഥതയും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് സ്വപ്നവും നേടിയെടുക്കാമെന്നും അദ്ദേഹം മനസു തുറന്നു.

“ഞാൻ ഹോട്ടലിലേക്ക് പ്രവേശിച്ചിരുന്നത് പിന്നിലെ ഗേറ്റിൽ കൂടിയായിരുന്നു. അതിലൂടെയായിരുന്നു ജീവനക്കാർ പ്രവേശിക്കാറുണ്ടായിരുന്നത്. ഇന്ന്, എനിക്ക് പ്രധാന ഗേറ്റിൽ നിന്ന് അകത്തേക്ക് സ്വീകരണം ലഭിച്ചു. എന്നെ സ്വാഗതം ചെയ്യാൻ ജനറൽ മാനേജർ തന്നെ അവിടെയുണ്ടായിരുന്നു. അതെന്നെ വല്ലാതെ വികാരഭരിതനാക്കി. ഓർമ്മകളെല്ലാം പെട്ടെന്ന് തിരികെ വരുന്നു. ആത്മാർത്ഥതയോടെയും കഠിനാധ്വാനത്തിലൂടെയും നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നേടിയെടുക്കാൻ കഴിയും എന്നുമാത്രമേ ഇപ്പോൾ തോന്നിന്നുള്ളൂ” പങ്കജ് ത്രിപാഠി പറഞ്ഞു.

രാത്രി ഒരു ഹോട്ടൽ അടുക്കളയിൽ ജോലി ചെയ്യുകയും രാവിലെ നാടക പരിശീലനത്തിന് പോവുകയും ചെയ്യുമായിരുന്നെന്ന് പങ്കജ് ത്രിപാഠി നേരത്തേയും പറഞ്ഞിട്ടുണ്ട്. ആ സമയത്ത് ഹോട്ടലിൽ താമസിക്കാൻ വന്ന നടൻ മനോജ് ബാജ്പേയിയുടെ ചെരുപ്പുകളിലൊന്ന് താൻ മോഷ്ടിച്ചതായും പങ്കജ് പറഞ്ഞു. സ്ത്രീ 2 ബ്ലോക്ക്ബസ്റ്റർ എന്ന ചിത്രമാണ് പങ്കജ് ത്രിപാഠി വേഷമിട്ട് ഒടുവിൽ പുറത്തുവന്ന ചിത്രം. 600 കോടിക്ക് മുകളിലാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News