നടന്‍ പങ്കജ് ത്രിപാഠിയുടെ സഹോദരി ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ

ബോളിവുഡ് താരം പങ്കജ് ത്രിപാഠിയുടെ സഹോദരി ഭര്‍ത്താവ് രാജേഷ് തിവാരി കാറപകടത്തില്‍ മരിച്ചു. ഭാര്യ സബിതാ തിവാരിക്കൊപ്പം ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ നിന്നും കൊല്‍ക്കത്തിലേക്ക് വരികയായിരുന്നു ഇരുവരും. ഇതിനിടയില്‍ ദില്ലി കൊല്‍ക്കത്ത എന്‍എച്ച് 19ല്‍ ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്.

ALSO READ: ‘സിനിമയിലെ പൊലീസ് ഒന്നുമല്ല, എല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ടു, കേരള പൊലീസ് മാതൃകയാണ്’, മോഷണക്കേസിലെ പ്രതിയുടെ അറസ്റ്റിൽ പ്രതികരിച്ച് ജോഷി

സംഭവസ്ഥലത്ത് തന്നെ തിവാരി മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തിവാരി ഓടിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു.

തിവാരിയുടെ ഭാര്യ ദന്‍ബാദിലെ ഷാഹിദ് നിര്‍മല്‍ മഹതോ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.

ALSO READ: ‘ഇങ്ങനെ പോയാൽ ഇനി റെയിൽവേ സ്റ്റേഷനിൽ മാത്രമേ പച്ചപ്പാതക കാണൂ…ലീഗ് പോകുന്നത് വലിയൊരു അപകടത്തിലേക്ക്’: കെ എസ് ഹംസ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News