നിജ്ജാറിന്റെ കൊലയ്ക്ക് തിരിച്ചടിക്കും; റിപ്പബ്ലിക്ക് ദിനത്തിന് മുമ്പ് ഭീഷണിയുമായി പന്നു

റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി ഭീഷണിയുമായി ഖാലിസ്ഥാന്‍ ഭീകരവാദിയും നിരോധിത സംഘടനയായ സിക്ക് ഫോര്‍ ജസ്റ്റിസിന്റെ തലവനുമായ ഗുര്‍പത്‌വന്ത് സിംഗ് പന്നു. ന്യൂദില്ലിയില്‍ ഖാലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകളുടെ ചില വൈറല്‍ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഭീകരന്റെ ഭീഷണി. നിഹാല്‍ വിഹാറില്‍ കണ്ടെത്തിയ ചുവരെഴുത്തുകളെ തുടര്‍ന്ന് ദില്ലി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ALSO READ:  നെടുങ്കണ്ടത്ത് ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പ്രതികാരം വീട്ടുമെന്നാണ് പന്നുവിന്റെ വെല്ലുവിളി. കാനഡയില്‍ സുറേയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 18നാണ് അജ്ഞാതരുടെ വെടിയേറ്റ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. എസ്എഫ്‌ജെ നിയമവിരുദ്ധമായ സംഘടനയാണെന്ന് കേന്ദ്രം 2019ലാണ് പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം ജൂലായ് 1ന് പന്നുവിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു. പഞ്ചാബിലെ ഗുണ്ടകളെയും യുവാക്കളെയും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു നടപടി.

ALSO READ: മഞ്ഞുവീഴ്ചയില്ലാതെ കശ്മീർ; ഇക്കൊല്ലം സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration