‘ജനങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കും, തിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴിയിലേക്ക് തിരിയും’: പന്ന്യൻ രവീന്ദ്രൻ

കേരളത്തിൻ്റെ ശബ്ദമാകാൻ നിലവിലെ ജന പ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് പന്ന്യൻ രവീന്ദ്രൻ. ജനങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കും. തിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴിയിലേക്ക് തിരയുമെന്നും ജന്മം കൊണ്ട് കണ്ണൂരുകാരനെങ്കിലും കർമം കൊണ്ട് താൻ തിരുവനന്തപുരത്തുകാരനാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ALSO READ: അമേഠിയിലെത്തി രാഹുല്‍ഗാന്ധി; വീണ്ടും മത്സരിക്കാമോ എന്ന ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കും??

സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥിത്വം വലിയ ഉത്തരവാദിത്തവും വെല്ലുവിളിയുമാണെന്നും ജനബന്ധം കൊണ്ട് അത് മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന മത്സരം യു.ഡി.എഫുമായിട്ടാണ്. ജനങ്ങൾ കൂടെ നിൽക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News