‘വോട്ട് ചെയ്തിട്ടല്ലേ വോട്ട് ചോദിക്കേണ്ടത്,വോട്ട് ചെയ്യാത്തതിന്റെ അപകര്‍ഷതാബോധമൊന്നും മുഖത്ത് കാണാനില്ല’; രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

സ്വന്തം വോട്ട് ചെയ്യാത്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച് തിരുവനന്തപുരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. സ്വയം വോട്ട് ചെയ്തിട്ടല്ലേ മറ്റുള്ളവരോട് വോട്ട് ചോദിക്കേണ്ടത്. ബിസിനസുകാരനല്ലേ, വോട്ട് ചെയ്യാത്തതിന്റെ അപകര്‍ഷതാബോധമൊന്നും മുഖത്ത് കാണാനില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു. ചാക്കയിലെ ബൂത്ത് സന്ദര്‍ശിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:തോമസ് ഐസക് എംപി ആകുന്നത് പത്തനംതിട്ടയ്ക്ക് മാത്രമല്ല കേരളത്തിനും രാജ്യത്തിനും മുതൽക്കൂട്ടായിരിക്കും: വോട്ട് രേഖപ്പെടുത്തി മന്ത്രി വീണാ ജോർജ്

അതേസമയം ലോക്‌സഭ ഇലക്ഷനിലെ തന്റെ സമ്മതിദാനാവകാശം പന്ന്യന്‍ രവീന്ദ്രന്‍ വിനിയോഗപ്പെടുത്തി. ഏറെ നേരം ക്യൂവില്‍ നിന്ന് വോട്ട് രേഖപ്പെടുത്തുന്ന പന്ന്യന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വോട്ട് ചെയ്യാനായി എത്രനേരം വേണമെങ്കിലും കാത്തുനില്‍ക്കുന്ന പന്ന്യനും വോട്ട് ചെയ്യാത്ത ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള അന്തരം എത്രയെന്ന് വീഡിയോ കാണുമ്പോള്‍ തന്നെ മനസിലാകും എന്നാണ് സോഷ്യല്‍മീഡിയ ചൂണ്ടിക്കാട്ടുന്നത്.

ALSO READ:സുരേഷ്ഗോപിക്കും കൃഷ്ണകുമാറിനും പിന്തുണയുണ്ടോ? എന്റെ രാഷ്ട്രീയം വേറെയാണ്, അതാണ് എന്റെ പാരമ്പര്യം: മറുപടിയുമായി ആസിഫ് അലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News