“കേരളത്തിനൊരു നാഥനുണ്ട്, കര്‍മകുശലനായ ഭരണാധികാരിയുണ്ട്”: പന്ന്യന്‍ രവീന്ദ്രന്‍

രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ ഉത്കണ്ഠയിലാണെന്നും എന്നാല്‍ കേരളം സുരക്ഷിതമായ ഇടിമാണെന്നും എല്‍ഡിഎഫിന്റെ തിരുവനന്തപുരം ലോക്‌സഭാ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കേരളത്തിനൊരു നാഥനുണ്ട്. കര്‍മകുശലനായ ഒരു ഭരണാധികാരിയും ഒരു ഭരണവും ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: രാജ്യത്ത് ആര്‍എസ്എസ് നടത്തുന്നത് ഹിറ്റ്‌ലറുടെ ആശയം: ആഞ്ഞടിച്ച് മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വാക്കുകള്‍:

ബിജെപിക്ക് കേരളത്തില്‍ ഒരു നേട്ടവും കിട്ടില്ല. തിരുവനന്തപുരത്ത് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും. ത്രികോണ മത്സരം എന്ന് മറ്റുള്ളവര്‍ പറയും. ബിജെപി ജയിക്കുമെന്ന് പറയുന്നതിലൂടെ വേണം അവസാനഘട്ടത്തില്‍ ആ വോട്ടു എല്‍ഡിഎഫിന് ലഭിച്ചെന്ന് പറയാനാണ് യുഡിഎഫിന്റെ ശ്രമം. ആ അടവ് ഇത്തവണ നടക്കില്ല. അത് ജനങ്ങളെ കബളിപ്പിക്കാനാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ ഉത്കണ്ഠയിലാണ്. കേരളം സുരക്ഷിതമായ ഇടമാണ്. കേരളത്തിന്റെ കാര്യം നോക്കാന്‍ തറവാട്ടു കാരണവരെ പോലെ പിണറായി വിജയനുണ്ട്. നേരിട്ട് കാര്യങ്ങള്‍ പറഞ്ഞാല്‍ പരിഹാരം ഉണ്ടാകും.

ALSO READ: മുംബൈക്ക് തുടക്കം പാളി; ഗുജറാത്ത് ടൈറ്റന്‍സിന് ജയം

കേരളത്തിന് എയിംസ് നഷ്ടപ്പെടുത്തിയത് യുഡിഎഫാണെന്നും മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ബോധപൂര്‍വം ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി യുഡിഎഫ് എംപിമാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News