രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി ഇടത് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11ന് കളക്ടറേറ്റില്‍ മുഖ്യ വരണാധികാരിക്ക് മുന്നിലാണ് പത്രിക സമര്‍പ്പിക്കുന്നത്.

പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നിയമസഭയിലെ ഇഎംഎസ് പ്രതിമ,പട്ടത്തെ എംഎന്‍ പ്രതിമ, പാളയം രക്തസാക്ഷി മണ്ഡപം, സ്വദേശാഭിമാനി പ്രതിമ, ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ, അയ്യങ്കാളി പ്രതിമ എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് കുടപ്പനക്കുന്ന് ജംഗ്ഷനില്‍ നിന്ന് പ്രകടനമായി കളക്ടറേറ്റില്‍ എത്തി പത്രിക സമര്‍പ്പിക്കുക.

Also Read : ഉത്പന്നങ്ങളുടെ വില ഉയരുന്നു; കർഷകർക്ക് ആശ്വാസകാലം

അതേസമയം പന്ന്യന്‍ രവീന്ദ്രന്റെ മണ്ഡലതല പര്യടന പരിപാടിക്ക് നാളെ തുടക്കമാകും. രാവിലെ പാറശാല മണ്ഡലത്തിലെ അരുവിപ്പുറത്ത് നിന്ന് സി പി ഐ എം നേതാവ് എസ്.രാമചന്ദ്രന്‍ പിള്ളയാണ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News