തെറ്റായ വഴിക്ക് പോയപ്പോൾ ഉപദേശിച്ചു, മകന് പാർട്ടിയുമായി ബന്ധമില്ല, ബോംബ് നിർമ്മാണം പാർട്ടിയുടെ അറിവോടെയല്ല: വ്യക്തമാക്കി പാനൂർ സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷിന്റെ അച്ഛൻ

പാനൂരിലെ സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷിനു പാർട്ടിയുമായോ ബഹുജന സംഘടനയുമായോ ബന്ധമില്ലെന്ന് വിനീഷിന്റെ അച്ഛൻ വലിയപറമ്പത്ത് നാണു. സിപിഐഎം മുളിയാത്തോട് ബ്രാഞ്ച് കമ്മിറ്റി അംഗമാണ് നാണു.തന്റെ മകനെന്ന ബന്ധം മാത്രമാണ് മകന് പാർട്ടിയുമായി ഉള്ളതെന്നും നാണു പറഞ്ഞു. ബോംബ് നിർമ്മാണം പാർട്ടിയുടെ അറിവോടെയല്ല എന്നും പരിക്കേറ്റ വിനീഷിന്റെ അച്ഛൻ നാണു വ്യക്തമാക്കി.

ALSO READ:തട്ടിപ്പില്‍ വീഴാതിരിക്കാം; പ്രൈവസി ഫീച്ചറുമായി വാട്സ്ആപ്പ്

വിനീഷ് തെയ്യ വഴിയില്ലൊടെ പോയപ്പോൾ പാർട്ടിയും താനും കുടുംബവും വിനീഷിനെ ഉപദേശിച്ചിരുന്നുവെന്നും അനാവശ്യകാര്യങ്ങളിൽ ഇടപെട്ട് പ്രശ്നം ഉണ്ടാക്കിയപ്പോൾ വിനീഷിനെ പാർട്ടി തള്ളിപറഞ്ഞിരുന്നുവെന്നും നാണു വ്യക്തമാക്കി.ഇക്കാര്യം നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അറിയുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകൻ കുറേകാലം ഗൾഫിൽ ആയിരുന്നുവെന്നും ഭാര്യക്ക് സുഖമില്ലാതെ ആയപ്പോൾ നാട്ടിലെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

സ്പോടനവുമായി ബന്ധപ്പെട്ട് വരുന്ന കാര്യങ്ങൾ എല്ലാം വസ്തുത വിരുദ്ധവും പാർട്ടിക്ക് ബന്ധമില്ലാത്തതും വ്യക്തിപരവുമായ കാര്യങ്ങളും ആണെന്നും നാണു പറഞ്ഞു.ഇങ്ങനെ ഒരു സംഭവം ഇനി ഉണ്ടാകാതിരിക്കാൻ സമഗ്ര അന്വേഷണം നടത്തി മുഴുവൻ ആളുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം വ്യക്തമാക്കി.ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള കുപ്രചാരണം ആണെന്നും നാണു വെളിപ്പെടുത്തി.കെ കെ ശൈലജക്കും പി ജയരാജനും ഒപ്പമുള്ള സെൽഫികൾ വെച്ചാണ് എതിർമുന്നണികൾ പാർട്ടിക്കെതിരെ സംസാരിക്കുന്നത്. ഈ ചിത്രങ്ങൾ എല്ലാം പൊതുപരിപാടിയിൽ വരുമ്പോൾ പലരും എടുക്കുന്നതുമാണ് എന്നും നാണു ചൂണ്ടിക്കാട്ടി.

ALSO READ:പിടിച്ചെടുത്ത കഞ്ചാവ് കാണുന്നില്ല, എലിയാണ് പിന്നിലെന്ന വാദവുമായി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News