പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് നാളെ ശിക്ഷ വിധിക്കും.തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പറയുക.പ്രയണപ്പകയില്‍ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലശ്ശേരി അഡീഷണ്‍ സെഷന്‍സ് കോടതി ജഡ്ജി എവി മൃദുല പ്രതി ശ്യാംജിത്തിനെ കുറ്റക്കാരനെന്ന് വിധിച്ചത്. മനസാക്ഷിയെ നടുക്കിയ വിഷ്ണുപ്രിയ കൊലക്കേസില്‍ അതിവേഗം വാദം പൂര്‍ത്തിയാക്കിയായിരുന്നു കോടതി വിധി. 2022 ഒക്ടോബര്‍ 22നായിരുന്നു കേസിന് ആസ്പദമായ സംഭവം. പാനൂര്‍ വള്ള്യായിലെ 23 കാരിയായ വിഷ്ണുപ്രിയയെ വീട്ടില്‍ അതിക്രമിച്ച് കയറി ശ്യാംജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മറ്റാരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷമാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
Also Read: പെരുമ്പാവൂരിൽ അജ്ഞാതൻ ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു
വിഷ്ണുപ്രിയയുടെ ശരീരത്തിലാകമാനം 29 മുറിവുകളാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതില്‍ 10 മുറിവുകള്‍ മരണത്തിന് ശേഷം ഏല്‍പ്പിച്ചതായിരുന്നു. വിചാരണ ഘട്ടത്തില്‍ നിരവധി ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. കുറ്റം തെളിയിക്കുന്നതില്‍ കേരള പൊലീസിന്റെ അന്വേഷണമികവ് നിര്‍ണ്ണായകമായി കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലീസ് പിടി കൂടിയിരുന്നു. ഒന്നര മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്കുമാറാണ് ഹാജരായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here